Connect with us

Education

കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണം: ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ

Published

on

സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്.

സർവകലാശാല നിയമപ്രകാരമാണ് കേരള സർവകലാശാലയുടെ ചാൻസിലർ ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ് ചാൻസിലറല്ല, ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ടെന്നും ഇവർ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

സാങ്കേതികസർവകലാശാല പരീക്ഷാകേന്ദ്രമാറ്റം ഇല്ല

Published

on

By

ഈ വർഷം നടത്തുന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണ്ണയ റീഫണ്ട് ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്.

സെമസ്റ്റർ പരീക്ഷയിൽ വിജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ‘ലോ പാസ് ഗ്രേഡ്’ നൽകി വിജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കുമെന്ന് സർവകലാശാല അറിയിച്ചു.

Continue Reading

Education

താൻ ഇക്കോസെക്ഷ്വലെന്ന് തുറന്നുപറഞ്ഞ് യുവതി

Published

on

By

ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമല്ല, ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും ലൈം​ഗിക അഭിനിവേശം തോന്നാം. ആണിനോടും പെണ്ണിനോടും ഒരുപോലെ ലൈം​ഗികവികാരമുയരുന്നവരുമുണ്ട്. ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ് സോഞ്ച സെമിനോവ എന്ന ബ്രിട്ടീഷ് യുവതി. ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ ഈ 45കാരിക്ക് ഒരു ഓക് മരത്തോടാണ് പ്രണയം.

കഴിഞ്ഞ വർഷമാണ് യുവതി മരത്തോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞത്. ഒരു പങ്കാളിയിൽ താൻ തേടിയിരുന്നത് എന്താണോ അതേ പ്രണയമാണ് ഈ ഓക്കുമരത്തോടുള്ള പ്രണയത്തിൽ കിട്ടുന്നതെന്നാണ് സോഞ്ച പറയുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. താനൊരു ഇക്കോസെക്ഷ്വൽ ആണെന്നും ഈ ഓക് മരം കാമുകനാണെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

Continue Reading

Education

സേവനം ഇല്ലാത്ത പെൻഷൻഭാരം; അധ്യാപകരുടെ ദീർഘകാല അവധിക്ക് പൂട്ട് വീഴുന്നു

Published

on

By

ദീർഘകാല അവധിയെടുക്കുന്ന അധ്യാപകർക്ക് പൂട്ടുവീഴുംവിധം 2020 ഡിസംബർ 30-ന് പുറത്തിറക്കിയ കേരള സർവീസ് ചട്ടം (കെഎസ്ആർ) പുതുക്കിയ മാർഗ്ഗരേഖ പൊതുവിദ്യാഭ്യാസവകുപ്പ് കർശനമായി നടപ്പാക്കുന്നു. മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഇനി അധ്യാപകർക്ക് ​ദീർഘകാല അവധി അനുവദിക്കൂ. സ്കൂളുകൾ ഒഴിവാക്കി ഡെപ്യൂട്ടേഷനിൽ മറ്റിടങ്ങളിലേക്ക് പോകുന്നതിനും ഇതോടെ നിയന്ത്രണമാകും.

നിലവിൽ ലോം​ഗ് ലീവെടുത്ത് മറ്റ് പരിപാടികൾ നോക്കുന്ന അധ്യാപകരിൽ പലരും പെൻഷൻ കിട്ടാൻ പാകത്തിൽ തിരികെ സർവീസിൽ പ്രവേശിക്കുന്നതിനാൽ സേവനം ലഭിക്കാതെ പെൻഷൻ നൽകുന്ന വിചിത്രസാഹചര്യം ഒഴിവാക്കാനാണ് നീക്കം. ദീർഘാവധിക്കുള്ള കാരണം യഥാർത്ഥമാണോയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകണം. അവധിയപേക്ഷ പ്രഥമാധ്യാപകനും എഇഒ-യും ഡിഇഒ-യും പരിശോധിച്ച്‌ വിദ്യാഭ്യാസവകുപ്പിലേക്ക് അയയ്ക്കും. അച്ചടക്കനടപടി നേരിട്ടിരുന്നോ, മുമ്പ് ദീർഘാവധിയെടുത്തിരുന്നോ തുടങ്ങിയവ പരിശോധിച്ചു മാത്രമേ അപേക്ഷയിൽ തീരുമാനമെടുക്കുകയുള്ളൂ.

2020 ഡിസംബർ 30-ന് പുറത്തിറക്കിയ കേരള സർവീസ് ചട്ടം (കെ.എസ്.ആർ.) പുതുക്കിയ മാർഗ്ഗരേഖ അനുസരിച്ച് ഒന്നുമുതൽ അഞ്ചുവർഷം വരെ ശൂന്യാവധി അനുവദിക്കും. അവധി ഒരു വർഷത്തേക്കാണെങ്കിലും പകരം ആളെ നിയമിക്കാം. അവധി കാലാവധി കഴിഞ്ഞാൽ അതേ സ്കൂളിൽ തിരിച്ച് പ്രവേശിക്കാനാകണമെന്നില്ല. ജില്ലയിലോ പുറത്തോ ഉള്ള ഒഴിവ് അനുസരിച്ചാകും നിയമനം. ദീർഘാവധി അവസാനിക്കുന്ന മുറയ്ക്ക് തിരികെ ജോലിക്ക്‌ ഹാജരായില്ലെങ്കിൽ കെ.എസ്.ആർ. 12 എ ചട്ടം ഒൻപത് 12 സി പ്രകാരം സർവീസിൽനിന്ന്‌ നീക്കി ആ ഒഴിവിലേക്ക് പി.എസ്.സി. വഴി നിയമനം നടത്തും. അടുത്ത അധ്യയനവർഷം മുതൽ ഇത് കർശനമാക്കുകയാണ്. ദീർഘാവധി അനുവദിക്കണമെങ്കിൽ‌ ചുരുങ്ങിയത് മൂന്നുമാസം മുൻപ് അപേക്ഷിക്കണം. അടുത്ത അധ്യയനവർഷത്തേക്ക് ഇതിനകം നൂറോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.