Connect with us

Crime

സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് സാമൂഹ്യതിന്മ: കെ സുരേന്ദ്രൻ

Published

on

സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണെന്നും അത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനം എന്നതുകൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസ്സവുമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ പതിറ്റാണ്ടുകളായി ഇത് നിർബാധം തുടരുന്നു. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. പാവപ്പെട്ട ജനങ്ങൾ സർക്കാർ ആപ്പീസുകളിൽ നിരവധി ആവശ്യങ്ങൾക്കായി നിരന്തരം കയറിയിറങ്ങുന്നു. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകൾ ഭരണസിരാകേന്ദ്രത്തിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നു. ഇതവസനാപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി ജെ പി തുടങ്ങിവെച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നു. രാജ്ഭവൻ മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചപ്പോൾ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തെളിവുകൾ ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ബഹു. ഗവർണ്ണർക്ക് പരാതി നൽകിയത്. ഏതായാലും നടപടികൾക്ക് ജീവൻ വെച്ചു തുടങ്ങിയതിൽ സന്തോഷം. എന്നാൽ ഇനിയും തുടർനടപടികൾ വേണ്ടിവരുമെന്നുറപ്പ്. ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കൾ നിർബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നേതാക്കൾക്കെതിരെ നടപടിയുമായി നീങ്ങിയത്. സർക്കാരുദ്യോഗസ്ഥർ അവിവേകപൂർവ്വമായ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പുതൊഴിലാളികളെ തൊഴിൽസമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും. അതും അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ട്. തികച്ചും നീതിപൂർവ്വകമായ ഈ ആവശ്യത്തിന് എല്ലാ നല്ല മനുഷ്യരുടേയും പിന്തുണയുണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറിച്ചു.

 

#india #indian #kerala #keralam #politics #Congress #CongressParty #CPIM #BJP4IND #Governor #government #governance

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.