Connect with us

Crime

ലിവിംഗ് ടുഗദറിന് രജിസ്ട്രേഷൻ; സുപ്രീം കോടതിയിൽ ഹർജി

Published

on

ലിവിംഗ് ടുഗേതർ ബന്ധങ്ങളിലെ പങ്കാളികൾ സ്ത്രീകൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത്തരം ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതിയിൽ അഭിഭാഷക മമത റാണി പൊതുതാത്പര്യ ഹർജി നൽകി. ഇതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ഹരജിയിൽ ഇങ്ങനെ പറയുന്നു- “ബഹുമാനപ്പെട്ട കോടതി ലിവിംഗ് ടുഗേതർ ബന്ധങ്ങളെ സംരക്ഷിച്ചുകൊണ്ട് നിരവധി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. വേണം”- ശ്രദ്ധ വാക്കർ കേസ്. സ്ത്രീകൾ പങ്കാളികളാൽ കൊല്ലപ്പെട്ടാൽ സമീപകാല കേസുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്‌റ്റർ ചെയ്യുന്ന സംവിധാനം നിലവിൽ വന്നാൽ വൈവാഹിക നില, ക്രിമിനൽ പശ്ചാത്തലം എന്നിവയെ സംബന്ധിച്ച് പങ്കാളികൾക്ക് പരസ്പരവും സർക്കാരിനും കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്നും ഹർജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ രൂപീകരിക്കാൻ മാത്രമല്ല, രാജ്യത്ത് ഈ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം കണ്ടെത്താനും ഡാറ്റാ ബേസ് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാനും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെടുന്നു. ലിവിംഗ് ടുഗെതർ ബന്ധങ്ങളുടെ രജിസ്ട്രേഷനിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളു എന്നും ഹർജിക്കാരി വാദിച്ചു. ലിവിംഗ് ടുഗതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19, ആർട്ടിക്കിൾ 21 എന്നിവയുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.

അതേസമയം ലിവ് റിലേഷൻഷിപ്പ് ബന്ധങ്ങളിൽ വ്യാജ ബലാത്സംഗ പരാതികൾ ഉന്നയിക്കുന്നത് കൂടിയ ഹർജിയിൽ പരാമർശമുണ്ട്. പാശ്ചാത്യ സംസ്കാരം പിന്തുടരാൻ ആഗ്രഹിക്കുന്ന യുവതലമുറയിൽ ലിവിംഗ് ടുഗെതർ ബന്ധത്തിലേക്ക് ഗൂഢലക്ഷ്യത്തോടെ പ്രവേശിക്കുന്നവരെ കണ്ടെത്താൻ രജിസ്ട്രേഷൻ സഹായിക്കുമെന്ന് ഹർജിക്കാരി വാദിക്കുന്നു.

എന്നാൽ നിയമങ്ങൾ വരുമ്പോൾ ഏകപക്ഷീയസ്വഭാവം ഒഴിവാക്കുകയും ഏകപക്ഷീയസമീപനം കാര്യങ്ങളെ കൂടുതൽ വഷളാക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. ഇപ്പോഴത്തെ പല ബലത്സംഗക്കൊലപാതകങ്ങളെയും പഠനാത്മകമായി പരിശോധിച്ചാൽ ചില അപ്രിയങ്ങളായ സാമൂഹ്യഘടകങ്ങൾ തിരിച്ചറിയേണ്ടിവരുമെന്നും വിശകലനങ്ങളുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.