Connect with us

Crime

യു.എൻ.എ-ക്കെതിരെ വ്യജവാർത്താലോബി: ജാസ്മിൻ ഷാ

Published

on

തനിക്കും യു.എൻ.എ-ക്കുമെതിരെ വ്യാജവാർത്തയുമായി നഴ്സുമാർക്കെതിരായുള്ള ലോബി സജീവമെന്ന് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനലിൽ, ഇല്ലാത്ത റെയ്ഡ് സംബന്ധിച്ച് പ്രത്യക്ഷപ്പെട്ട വാർത്തയാണ് ഈ നീക്കത്തിലെ പുതിയ എപ്പിസോഡ്. ഫേസ്ബുക്ക് ലൈവിലൂടെ ഇതിന് വിശദീകരണവുമായി ജാസ്മിൻ ഷാ രംഗത്തെത്തി.

നഴ്സുമാരുടെ ശമ്പളവർധനവുമായി ബന്ധപ്പെട്ട് കോടതിനിർദ്ദേശത്തിനനുസരിച്ചുള്ള മീഡിയേഷനിൽ നടന്ന ചർച്ചയോട് പ്രതിലോമകരമായി പ്രതികരിച്ച മാനേജ്മെന്റ് നിലപാടിന് അനുബന്ധമായി വ്യാജവാർത്ത തലപൊക്കുന്നതിനുപിന്നിൽ ഗൂഢാലോചനയുടെ സാന്നിധ്യം വ്യക്തമാണ്. പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ യു.എൻ.എ-യിൽ അംഗങ്ങളായവരെ പീഢിപ്പിക്കാനും പുറത്താക്കാനും നടത്തുന്ന ശ്രമങ്ങളും യു.എൻ.എ-യുടെ നേതാക്കൾക്ക് പണി തരുമെന്ന് നടത്തിയ വെല്ലുവിളിയും ഇതിനോട് ചേർത്തു വായിക്കണം.

മാധ്യമങ്ങൾ യു.എൻ.എ-യുമായി ബന്ധപ്പെട്ട വാർത്തകൾ ചെയ്തോളൂ; പക്ഷേ സത്യസന്ധമായിരിക്കണം. ചർച്ചകൾ പരാജയപ്പെട്ടപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും സമരപ്രഖ്യാപന കൺവെൻഷനുകൾ നടന്നത് അറിഞ്ഞതായി ഭാവിക്കാതിരിക്കുകയും നടക്കാത്ത റെയ്ഡ് നടന്നതായി അറിയുകയും ചെയ്യുന്നത് വൃത്തികേടാണ്. പുറത്തുവിടുന്ന വാർത്തകൾ സംബന്ധിച്ചുള്ള വിശ്വാസ്യത വിശദീകരിക്കാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. വാസ്തവവിരുദ്ധവാർത്തകൾ താൽക്കാലികലാഭം ലക്ഷ്യമാക്കി വിതരണം ചെയുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെത്തന്നെ വേട്ടയാടുമെന്ന് മറക്കരുത്. പല മാധ്യമസ്ഥാപനങ്ങളിലും ചെറിയ പ്രതിഫലത്തിലും അപര്യാപ്തമായ സേവനവേതനവ്യവസ്ഥയിലും ജോലി ചെയ്യുന്ന സാഹചര്യമായിരിക്കാം ലേഖകർക്ക് ഇത്തരം ധാർമ്മികവിരുദ്ധലോബിയിംഗിൽ ഭാഗമാവാൻ പ്രേരകമാവുന്നത്. പക്ഷേ, അതേ അവസ്ഥ നേരിടുന്ന നഴ്സുമാരുൾപ്പെടുന്ന ആശുപത്രി ജീവനക്കാരെ ചതിക്കാൻ കൂട്ടുനിൽക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ചതിക്കുകയാണ്.

ഈ വിഷയത്തിൽ ആശുപത്രി മാനേജ്മെന്റ് ലോബിയിൽ അണിനിരക്കുന്ന മാധ്യമങ്ങൾ ഒന്നറിയണം: മത-രാഷ്ട്രീയ-സാമുദായികപിന്തുണകളില്ലാതെ തികച്ചും സ്വതന്ത്രമായി നിൽക്കുന്ന യു.എൻ.എ-യിൽ അംഗസംഖ്യ വർദ്ധിക്കുന്നതിനുപിന്നിലെ കാരണം ഈ സംഘടനയുടെ ആത്മാർത്ഥസമീപനമാണ്. കള്ളക്കേസുകളും ആക്രമണങ്ങളും ഗൂഢപദ്ധതികളും ഏറ്റവും കൂടിയ അളവിൽ നടന്ന വർഷങ്ങളിലും യു.എൻ.എ-യിൽ അംഗസംഖ്യ വർദ്ധിക്കുകയാണ് ചെയ്തത്. നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരിൽ വലിയൊരു പങ്കും യു.എൻ.എ-ക്കൊപ്പം അണിനിരക്കുന്നതിൽ അസ്വസ്ഥരായി പിണിയാളുകളെ നിയോഗിച്ചും ലോബിയിംഗ് നടത്തിയും മുന്നോട്ട് നീങ്ങുന്നവർ ഇത്തരം കുത്സിതനീക്കങ്ങൾ പ്രതീക്ഷിച്ചുകൊണ്ടുതന്നെ രൂപംകൊണ്ട യു.എൻ.എ-യെ തകർക്കാൻ ഇതൊക്കെ അപര്യാപതമാണെന്ന് തിരിച്ചറിയണം.

തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതുകൊണ്ട് യു.എൻ.എ-യുടെ മുനയൊടിക്കാൻ കഴിയില്ല. യു.എൻ.എ-യിൽ ഓരോ അംഗവും നേതാവാണ്. അതുകൊണ്ട് യു.എൻ.എ-ക്കെതിരെ ലോബിയിംഗിന് ചെലവഴിക്കുന്ന ഓരോ രൂപയും വ്യർത്ഥമാവും. ഏറ്റവും മിനിമം ആവശ്യങ്ങൾ മാത്രം ഉന്നയിക്കുന്ന, പൊതുവേ സമൂഹത്തിൽ എല്ലാവരുമായും സൗഹാർദ്ധം താൽപര്യപ്പെടുന്ന യു.എൻ.എ-യെ പ്രക്ഷോഭവഴിയിലേക്ക് തള്ളിവിടുന്നത് ചില തൽപ്പരകക്ഷികളുടെ ഗൂഢനീക്കങ്ങളാണ്. എന്നാൽ പ്രക്ഷോഭവഴിയിൽ ഒട്ടും മൂർച്ച കുറവുള്ള സംഘടനയല്ല യു.എൻ.എ എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.

തങ്ങൾക്കെതിരെ വാർത്തകൾ ചെയ്യുന്ന മാധ്യമങ്ങൾ തങ്ങളുടെ തന്നെ മുഖം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.