Connect with us

National

ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Published

on

ജനാധിപത്യസംവാദങ്ങളും ചർച്ചകളും പൂർത്തിയാവുമ്പോൾ രാജ്യത്ത് ഏക സിവിൽകോഡ് കൊണ്ടുവരാൻ ബി ജെ പി പ്രതിജ്ഞാബദ്ധമെന്നും അത് ജനസംഘകാലം മുതൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി മാത്രമല്ല, ഭരണഘടനാ അസംബ്ലിയും ഇക്കാര്യത്തിൽ നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് ഏക സിവിൽകോഡ് നടപ്പാക്കാൻ പാർലമെന്റ് നടപടിയെടുക്കണമെന്നാണ് ഭരണഘടനാ അസംബ്ലി നിർദേശിച്ചത്. മതേതരരാജ്യത്തെ നിയമങ്ങൾ മതാടിസ്ഥാനത്തിലാവരുത് എന്നതാണ് അതിന്റെ യുക്തിയെന്ന് അമിത് ഷാ പറഞ്ഞു.

രാജ്യം മതേതരമായിരിക്കുമ്പോൾ നിയമങ്ങൾ എങ്ങനെ മതാടിസ്ഥാനത്തിലാവുമെന്ന് അമിത് ഷാ ചോദിച്ചു. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും പാർലമെന്റും സംസ്ഥാനനിയമസഭകളും പാസ്സാക്കുന്ന നിയമങ്ങൾ ബാധകമാവണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഇപ്പോൾ ബി ജെ പി അല്ലാതെ ഒരു പാർട്ടിയും ഏക സിവിൽകോഡിനെക്കുറിച്ചു പറയുന്നില്ല. ഭരണഘടനാ അസംബ്ലിയുടെ നിർദ്ദേശങ്ങൾ വിസ്മരിക്കപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

 

#india #National #Union #government #AmitShah #civil #code #Parlament #democracy #BJP4IND #BJPGovt

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Automobile

ആറ്റുകാൽ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

Published

on

By

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്‌പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെട്ട് 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

Continue Reading

Education

കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണം: ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ

Published

on

By

സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്.

സർവകലാശാല നിയമപ്രകാരമാണ് കേരള സർവകലാശാലയുടെ ചാൻസിലർ ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ് ചാൻസിലറല്ല, ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ടെന്നും ഇവർ പറയുന്നു.

Continue Reading

Kerala

സംസ്ഥാന ബജറ്റ് ഈ ദശകത്തിലെ വലിയ തമാശ: വി.മുരളീധരൻ

Published

on

By

ഈ ദശകത്തിലെ വലിയ തമാശയായ യാഥാർത്ഥ്യബോധം തെല്ലുമില്ലാത്ത കെ.എൻ.ബാലഗോപാലിൻറെ ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. കഴിഞ്ഞ കുറേ കാലമായി പ്രഖ്യാപിച്ച് നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്.

മൂലധനനിക്ഷേപം വർധിപ്പിക്കാനും കടക്കെണി കുറയ്ക്കാനും നികുതിപ്പിരിവ് ഊർജിതമാക്കാനും ഒരു നടപടിയുമില്ല. ദേശീയപാത വികസനം കേരളത്തിൻറെ നേട്ടമെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടി വേണം.

ഡൽഹിയിൽ കേന്ദ്രവിരുദ്ധസമ്മേളനം നടത്താൻ അരക്കോടിയെങ്കിലും ചിലവ് വരും. അത് എങ്ങനെയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിക്കണം. മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ധൂർത്ത് തുടരുകയാണ്. അടുത്ത നാലുമാസത്തേക്ക് കൂടി ക്ഷേമപെൻഷൻ മുടങ്ങുമെന്നല്ലാതെ ഡൽഹി യാത്രകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.