Connect with us

International

ഇലക്ട്രിക് വാഹനങ്ങൾക്ക് കൂട്ടായി വൈദ്യുതീകരിച്ച റോഡ്

Published

on

ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ദീർഘദൂര ‌യാത്രകൾ. ഒറ്റ ചാർജിൽ നൂറു കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിലും ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് വെല്ലുവിളിയാകുമെന്ന് വാഹന വിദ​ഗ്ധർക്കിടയിൽ പൊതുവേ വിലയിരുത്തലുണ്ട്. ചാർജിങ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാനെടുക്കുന്ന സമയം എന്നീ വിഷയങ്ങളിലാണ് പ്രശ്നം. എന്നാൽ റോഡിൽ യാത്ര ചെ‌യ്യുമ്പോൾ തന്നെ ചാർജ്ജ് ചെയ്യാനുള്ള സൗകര്യ‌മൊരുക്കുകയാണ് സ്വീഡൻ.

ലോകത്തെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് സ്വീഡൻ യാഥാർഥ്യമാക്കുന്നു. സ്ഥിരമായി വൈദ്യൂകരിച്ച റോഡ് നിർമാണത്തിന്റെ ആദ്യ ഘട്ടം 2025ഓടെ പൂർത്തിയാവും. റോഡ് യാഥാർഥ്യമായാൽ ഇലക്ട്രിക് വാഹനരം​ഗത്ത് വൻകുതിപ്പിന് തുടക്കമാകും. പ്രധാനന​ഗരങ്ങളായ സ്റ്റോക്ഹോം, ​ഗോതൻബർ​ഗ്, മാൽമോ തുടങ്ങിയ ന​ഗരങ്ങളെ ബന്ധിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതി. ഇല്ക്ട്രിഫൈഡ് റോഡുകൾ 3000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുകയാണ് അടുത്ത ഘട്ടം. കാർബൺ പുറന്തള്ളൽ കുറക്കാനും ​ഗതാ​ഗതസൗകര്യം മെച്ചപ്പെ‌ടുത്താനും സ്വീഡൻ ഇതിലൂടെ ശ്രമിക്കുന്നു. ഇൻഡക്ഷൻ കോയിലുകൾ റോഡിന്റെ ഉപരിതലത്തിന്റെ അടിയിലൂ‌ടെ സ്ഥാപിച്ചാണ് പ്രത്യേക റോഡ് തയ്യാറാക്കുന്നത്. ഹെവി വാഹനങ്ങൾക്കുള്ള ഓവർഹെഡ് ഇലക്‌ട്രിക് ലൈൻ, റോഡിന്റെ അസ്ഫാൽറ്റിന് താഴെ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് കോയിലുകൾ, ഇലക്ട്രിക് ട്രക്കുകൾക്കുള്ള ചാർജിംഗ് റെയിൽ എന്നിവയും പരി​ഗണിക്കുന്നു.

തെക്കൻ സ്വീഡനിലെ ലണ്ട് നഗരത്തിൽ താൽക്കാലികമായി വൈദ്യുതീകരിച്ച നാല് റോഡുകൾ നിലവിലുണ്ട്. ഈ 21 കിലോമീറ്റർ റോഡ് സ്ഥിരമായി വൈദ്യുതീകരിക്കും. ഇലക്ട്രിക് റോഡ് യാഥാർഥ്യമായാൽ വൈദ്യുത വാഹനങ്ങളിലെ ബാറ്ററികൾ നിലവിലെ വലിപ്പത്തിന്റെ മൂന്നിലൊന്നായി കുറക്കാമെന്ന് ​ഗവേഷകർ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Automobile

കെ-റെയിൽ ജീവനക്കാർക്ക്‌ അഞ്ചുമാസമായി ശമ്പളമില്ല

Published

on

By

സിൽവർലൈൻ പദ്ധതിയുടെ സർവ്വേ നടപടികൾക്കായി റവന്യൂ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിച്ച 205 ജീവനക്കാർക്ക് കഴിഞ്ഞ അഞ്ചുമാസമായി ശമ്പളമില്ല. 2023 ഓഗസ്റ്റ് മുതലുള്ള ശമ്പളമാണ് ഇവർക്ക് ലഭിക്കാനുള്ളത്.

2021-ലാണ് 11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി ഈ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയോഗിച്ചത്. ഏതുസ്ഥാപനങ്ങൾക്ക് വേണ്ടിയാണോ സേവനം അനുഷ്ഠിക്കുന്നത് അവരാണ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കേണ്ടത്. സിൽവർ ലൈൻ മുടങ്ങിയതോടെ ഇവരെ കിഫ്ബിയുടേത് ഉൾപ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചെങ്കിലും തുടരനുമതിക്കായുള്ള അതത് ഓഫീസുകളുടെ അപേക്ഷ ധനവകുപ്പ് നിരസിച്ചു.

കെ-റെയിൽ പദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്-കിഫ്ബി എന്ന പേരുതന്നെയാണ്.

Continue Reading

Education

താൻ ഇക്കോസെക്ഷ്വലെന്ന് തുറന്നുപറഞ്ഞ് യുവതി

Published

on

By

ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമല്ല, ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും ലൈം​ഗിക അഭിനിവേശം തോന്നാം. ആണിനോടും പെണ്ണിനോടും ഒരുപോലെ ലൈം​ഗികവികാരമുയരുന്നവരുമുണ്ട്. ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ് സോഞ്ച സെമിനോവ എന്ന ബ്രിട്ടീഷ് യുവതി. ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ ഈ 45കാരിക്ക് ഒരു ഓക് മരത്തോടാണ് പ്രണയം.

കഴിഞ്ഞ വർഷമാണ് യുവതി മരത്തോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞത്. ഒരു പങ്കാളിയിൽ താൻ തേടിയിരുന്നത് എന്താണോ അതേ പ്രണയമാണ് ഈ ഓക്കുമരത്തോടുള്ള പ്രണയത്തിൽ കിട്ടുന്നതെന്നാണ് സോഞ്ച പറയുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. താനൊരു ഇക്കോസെക്ഷ്വൽ ആണെന്നും ഈ ഓക് മരം കാമുകനാണെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

Continue Reading

International

മലയാളികൾ സ്ഥിരം സാന്നിധ്യമല്ലാത്ത ഏകരാജ്യം ഉത്തരകൊറിയ

Published

on

By

35 ലക്ഷം കേരളീയർ പ്രവാസജീവിതം നയിക്കുന്നു എന്ന് ഒടുവിൽ നടന്ന കുടിയേറ്റസർവേ വ്യക്തമാക്കുന്നു. ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരംസാന്നിധ്യമായ മലയാളികൾ സ്ഥിരം സാന്നിധ്യമല്ലാത്ത ഏക രാജ്യം ഉത്തരകൊറിയയാണ്. നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വത്തിക്കാനിൽ 177 മലയാളികളുണ്ട്. ഇപ്പോൾ സംഘർഷഭൂമിയായ പലസ്തീനിലും പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകൾ. ഉത്തര കൊറിയയിൽ മാത്രം മലയാളികൾ ദീർഘകാലം താമസിക്കുന്നില്ല.

കർശന നിയമങ്ങളുള്ള ഉത്തരകൊറിയയിൽ മലയാളികളെ സ്ഥിരതാമസക്കാരായി കാണാനാവില്ലെങ്കിലും പലപ്പോഴും മലയാളികൾ ഇവിടേക്ക് സന്ദർശകരായി എത്തുന്നുണ്ട്. കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യമുള്ള കേരളത്തിലെ ചില സംഘടനാ പ്രവർത്തകരും ഉത്തരകൊറിയയിൽ അതിഥികളായെത്തിയിട്ടുണ്ട്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.