Connect with us

Education

വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം

Published

on

വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് ഈ തീരുമാനം. ഡിസംബര്‍ 11, 12 എന്നീ തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാം. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലെ പിഴവ് മൂലം നിരവധി സ്കൂളുകള്‍ക്ക് അധ്യാപക തസ്തിക നഷ്ടമായിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണം: ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ

Published

on

By

സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്.

സർവകലാശാല നിയമപ്രകാരമാണ് കേരള സർവകലാശാലയുടെ ചാൻസിലർ ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ് ചാൻസിലറല്ല, ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ടെന്നും ഇവർ പറയുന്നു.

Continue Reading

Education

സാങ്കേതികസർവകലാശാല പരീക്ഷാകേന്ദ്രമാറ്റം ഇല്ല

Published

on

By

ഈ വർഷം നടത്തുന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണ്ണയ റീഫണ്ട് ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്.

സെമസ്റ്റർ പരീക്ഷയിൽ വിജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ‘ലോ പാസ് ഗ്രേഡ്’ നൽകി വിജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കുമെന്ന് സർവകലാശാല അറിയിച്ചു.

Continue Reading

Education

താൻ ഇക്കോസെക്ഷ്വലെന്ന് തുറന്നുപറഞ്ഞ് യുവതി

Published

on

By

ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമല്ല, ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും ലൈം​ഗിക അഭിനിവേശം തോന്നാം. ആണിനോടും പെണ്ണിനോടും ഒരുപോലെ ലൈം​ഗികവികാരമുയരുന്നവരുമുണ്ട്. ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ് സോഞ്ച സെമിനോവ എന്ന ബ്രിട്ടീഷ് യുവതി. ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ ഈ 45കാരിക്ക് ഒരു ഓക് മരത്തോടാണ് പ്രണയം.

കഴിഞ്ഞ വർഷമാണ് യുവതി മരത്തോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞത്. ഒരു പങ്കാളിയിൽ താൻ തേടിയിരുന്നത് എന്താണോ അതേ പ്രണയമാണ് ഈ ഓക്കുമരത്തോടുള്ള പ്രണയത്തിൽ കിട്ടുന്നതെന്നാണ് സോഞ്ച പറയുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. താനൊരു ഇക്കോസെക്ഷ്വൽ ആണെന്നും ഈ ഓക് മരം കാമുകനാണെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.