Connect with us

Uncategorized

PRIME FOX NEWS

Published

on

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹർജി

Published

on

By

Cardinal George Alencherry, the Major Archbishop of Syro-Malabar Church. File photo: Manorama

 

സിറോ മലബാ‍‍‌ർ സഭ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പരാതിക്കാരൻ ജോഷി വർഗീസിന്റെ ഹർജി. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കർദ്ദിനാളിന് ജാമ്യം നല്കിയത് തെറ്റാണെന്നും കർദ്ദിനാളിനോട് വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജോഷി വർഗീസ് കാക്കനാട് ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി 2023 ജനുവരി 27ന് ഹാജരായി ജാമ്യമെടുത്തിരുന്നു. ജാമ്യം അനുവദിച്ചപ്പോൾ ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഹർജിക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് കാക്കനാട് കോടതി രണ്ടു ജാമ്യവ്യവസ്ഥകൾ ഉൾപ്പെടുത്തി ഉത്തരവ് പുതുക്കി. ഈ സാഹചര്യത്തിൽ കർദ്ദിനാൾ കോടതിയിൽ വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയിരുന്നെങ്കിലും ഇത് അനിവാര്യമല്ലെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി ഹൈക്കോടതി ഹർജി തീർപ്പാക്കി.

കാക്കനാട് മജിസ്ട്രേട്ട് കോടതിയുടെ ആദ്യ ഉത്തരവിന്റെ തുടർച്ചയാണ് ഭേദഗതി വരുത്തിയുള്ള രണ്ടാമത്തെ ഉത്തരവെന്നും അതിനാൽ കർദ്ദിനാൾ വീണ്ടും ഹാജരായി പുതിയ ജാമ്യപത്രം സമർപ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സെപ്തംബറിൽ ഹർജി തീർപ്പാക്കിയതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച്ച ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് പരിഗണിക്കും. അഭിഭാഷകൻ പിഎസ് സുധീറാണ് ഹർജിക്കാരനുവേണ്ടി സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

Continue Reading

Uncategorized

പിപോനെറ്റുമായി റെയിൽവേ

Published

on

By

പുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റ്വർ‍ക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്.

റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാവും. ‌നെറ്റ്ഫ്ലിക്സ്, ഊബർ, ഒല എന്നീ ആപ്പുകളുമായി ചേർന്നാണ് ഇവ പ്രവർത്തിക്കുന്നത്. ആപ്പ് വഴി യാത്രക്കാർക്ക് ഇ-ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, പോർട്ടർമാർ, താമസം, ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾ ബുക്ക് ചെയ്യാനാകും. പരസ്യദാതാക്കൾക്കും ഈ പ്ലാറ്റ്ഫോം സഹായകമാണ്.
“ഏകദേശം 1.7 ദശലക്ഷം ആളുകൾ ദിവസവും റയിൽവേയുടെ വൈഫൈ നെറ്റ്‌വർക്കിലേക്ക് ലോഗിൻ ചെയ്യുന്നുണ്ട്. ഏകദേശം ഒരു ലക്ഷം ഗ്രാമങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ചുറ്റളവിൽ അതായത് അഞ്ചു കിലോമീറ്ററിനുള്ളിൽ ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഞങ്ങളുടെ പാർട്ണർമാർക്ക് ധാരാളം പരസ്യദാതാക്കളെ ആകർഷിക്കാൻ കഴിയും. അവർക്ക് മറ്റ് നിരവധി സംരംഭങ്ങളെയും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനാകും”; റെയിൽടെൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കുമാർ പറഞ്ഞു. 3i ഇൻഫോടെക്, എഫ്ഐഎസ്എസ്ടി, യെല്ലോ എന്നിവയുടെ സംയുക്ത സംരംഭമായ ന്യൂറെ ഭാരത് നെറ്റ്‌വർക്കുമായി റെയിൽടെൽ അഞ്ച് വർഷത്തേക്ക് എക്സ്ക്ലൂസീവ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

Continue Reading

Uncategorized

വധശിക്ഷാ പുനപരിശോധനയിലേക്ക് ഹൈക്കോടതി

Published

on

By

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ ഇരട്ട കൂട്ടക്കൊലക്കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി ഹൈക്കോടതി തുടങ്ങി. പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വധശിക്ഷയിൽ ഇളവ് വരുത്തുന്നതിൽ ഹൈക്കോടതി തീരുമാനം എടുക്കും. ഏറെ ചർച്ചയായ പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു എന്നിവർക്ക് വധശിക്ഷയിൽ ഇളവ് വേണോ എന്നതിൽ തീരുമാനം എടുക്കാനാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടത്. വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപകാലത്തെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഉത്തരവ്.

കുറ്റകൃത്യം നടത്തുന്നതിന് മുമ്പുള്ള കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, മാനസിക നില, ഇവർ നേരിട്ട പീഢനം എന്നിവ അന്വേഷണത്തിന്‍റെ ഭാഗമാവും. ദേശീയ നിയമസർവകലാശാലയിലെ പ്രൊജക്ട് 39 എ-യിലെ വിദഗ്ധരെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ശിക്ഷ വിധിച്ചതിന് ശേഷം കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റവും പരിഗണനാവിഷയമാവും. ഇക്കാര്യത്തിൽ ജയിൽ ഡിജിപി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ ഇളവിൽ തീരുമാനം എടുക്കും.കോടതി നിയോഗിച്ച അമിക്കസ് ക്യൂറികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.