Connect with us

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading

Business

കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി

Published

on

By

ശമ്പളവും പെൻഷനും നൽകാൻ പോലും വായ്പയെടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി എന്ന് റിപ്പോർട്ടുകൾ. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മാർച്ച് 31ന് മുമ്പായി കമ്മീഷൻ ചെയ്യുന്ന പദ്ധതികൾക്ക് മാത്രം പണം അനുവദിക്കും. 2024-2025ൽ തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും.

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയതുവഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടിവന്നതിനൊപ്പം മൺസൂൺ കുറഞ്ഞതും ബോർഡിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുള്ള സംവിധാനങ്ങളും പ്രതിസന്ധിക്ക് കാരണമായി.

Continue Reading

Business

സംസ്ഥാനത്തെ നദികളിൽ നിന്നും മണൽവാരാൻ വീണ്ടും അനുമതി

Published

on

By

സംസ്ഥാനത്തെ നദികളിൽ നിന്നും വീണ്ടും മണൽവാരാൻ അനുമതി നൽകും. അനധികൃത മണൽവാരൽ നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടവുമുണ്ടാകുമെന്നതിനാൽ സംസ്ഥാനത്തെ നദികളിൽ മണൽവാരൽ പുനരാരംഭിക്കാൻ റവന്യു സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്യാനാണ് പദ്ധതി. നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്രനിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കും. ഓഡിറ്റ് നടത്തിയതിൽ മണൽ നിക്ഷേപം കണ്ടെത്തിയ 17 നദികളിലാണ് മണൽവാരാൻ പാസ് നൽകുന്നത്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.