രാമൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മന്ത്രവാദം നടത്തിയ സ്ഥലമുടമയേയും പൂജാരിയേയും ബലി നൽകാനുള്ള കോഴിയെയും മാരകായുധങ്ങളും സഹിതം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ്...
കെ എസ് ആർ ടി സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനായി സ്ഥിരമായ സ്കീം വേണമെന്ന് ഹൈക്കോടതി. കോർപ്പറേഷന് സമീപഭാവിയിൽ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അതിനാൽ സർക്കാർ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു....
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടേണ്ടെന്നും കെപിസിസി പ്രശ്നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റേത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയിൽ ചുമതലകൾ നൽകിയിരുന്നില്ല....
സിനിമാ നിർമ്മാതാവ് എൻ എം ബാദുഷയെ ഭീഷണിപ്പെടുത്തി ഒരു യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീലചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയിൽ പറഞ്ഞു. പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി...
പ്രവാസിയായി ജീവിക്കാൻ അഭയം നൽകിയ അത്തറിന്റെ മണമുള്ള ഖത്തർ എന്ന രാജ്യത്ത് തുടങ്ങിയ ലോകഫുട്ബോൾ മാമാങ്കത്തിന് ‘സിദ്ര തൻ തണലിൽ’ എന്ന കൊച്ചു കലോപഹാരം സമർപ്പിച്ചുകൊണ്ട് ചേറ്റുവയിൽ നിന്നും ഒരു കുടുംബം. ദോഹയിൽ അറിയപ്പെടുന്ന എഴുത്തുകാരിയും...
ഇക്വിറ്റോറിയൽ ഗിനിയ പ്രസിഡന്റായി തിയോഡോറോ ഒബിയങ് ബസോഗോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 43 വർഷമായി പ്രസിഡന്റായി തുടരുന്ന തിയോഡോറോ ഒബിയങ് ബസോഗോ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നേടിയത് 99 ശതമാനം വോട്ടുകളാണ്. ലോകത്ത് ഏറ്റവും കൂടുതൽ കാലം...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചു. മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് കടന്ന യാത്രയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അതിർത്തി ഗ്രാമമായ ബൊദർലിയിലെത്തിയത്. 12 ദിവസമാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ...
മരണാനന്തരചടങ്ങുകൾക്കായുള്ള ഒരുകൂട്ടം ആളുകളുടെ സ്റ്റാർട്ടപ്പ് സംരഭമാണ് രാജ്യത്ത് നിലവിൽ ഒരേസമയം സ്വാഗതം ചെയ്യപ്പെടുകയും വിമർശനത്തിന് വിധേയമാകുകയും ചെയ്യുന്നത്. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത് മരണപ്പെട്ടവർക്ക് മാന്യമായ യാത്രയയപ്പ് നൽകുക എന്നതാണ്. ശവസംസ്കാരചടങ്ങുകൾ ആസൂത്രണം ചെയ്യുന്നതിൽ തങ്ങൾ...
ശശി തരൂരിന്റ പ്രവർത്തനത്തിൽ വിഭാഗീയത ഇല്ലെന്നും ഒരു കോൺഗ്രസ് നേതാവിനെയും അദ്ദേഹം വിമർശിച്ചിട്ടില്ലെന്നും കെ മുരളീധരൻ എം പി. തരൂരിനെ പാർട്ടി വേദിയിലാണ് ആദ്യം ക്ഷണിച്ചത്. ആ ശ്രമത്തിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിൻമാറിയപ്പോൾ മറ്റൊരു സംഘടന...
കേരളത്തിൽ മദ്യത്തിന് വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭായോഗത്തിൽ അനുമതിയായി. ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഇതോടെ സംസ്ഥാനത്ത് മദ്യവിലയിൽ വർദ്ധനവ് വരും. മദ്യക്കമ്പനികൾ ബെവ്കോയ്ക്ക് നൽകാനുള്ള ടേണോവർ കുറയ്ക്കാനുള്ള തീരുമാനം...