സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാത്തതുകൊണ്ടും ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പരീക്ഷാ കൺട്രോളർ തയ്യാറാക്കിയ എഞ്ചിനീയറിംഗ്, എം സി എ പരീക്ഷാഫലങ്ങൾ വി സി-യുടെ അംഗീകാരത്തിന്...
വോയ്സ് കോളിങ്, വീഡിയോ കോളിങ് എന്നിവയെല്ലാം ട്വിറ്ററിൽ കൊണ്ടുവരാനൊരുങ്ങി ഇലോൺ മസ്ക്. വാട്സാപ്പിലും സിഗ്നൽ പോലുള്ള മറ്റ് മെസേജിങ് അപ്ലിക്കേഷനുകളിലുമുള്ള ഈ ഫീച്ചറുകളെല്ലാം ട്വിറ്ററിലും എത്തിക്കാൻ മസ്ക് ഇപ്പോൾ സിഗ്നൽ ആപ് നിർമാതാക്കളുടെ സഹായം തേടിയിരിക്കുന്നു....
ഫേസ്ബുക്കും മാറ്റത്തിനൊരുങ്ങുന്നു. മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങൾ എന്നിവ ഉപയോക്താവിന്റെ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്യും. ഡിസംബർ ഒന്നുമുതലാണ് പുതിയ മാറ്റങ്ങൾ ഫേസ്ബുക്കിൽ നടപ്പിലാക്കുന്നത്. പ്രൊഫൈലിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങൾക്കും മാറ്റം ബാധകമല്ല. നിങ്ങളുടെ കോൺടാക്ട്...
കൃത്യമായ പരിശോധനാഫലങ്ങൾ നൽകാത്ത, തകരാറിലായ യന്ത്രങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ലാബിലും ഉപയോഗിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്. രോഗനിയന്ത്രണത്തിനായി നടത്തുന്ന പരിശോധനകൾ കൃത്യമല്ലെങ്കിൽ ജീവനുതന്നെ അപകടമാവുമെന്ന് കമ്മീഷൻ...
മുൻനിര സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇന്ത്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്രകലാകാരന്മാരെ പിന്തുണയ്ക്കുന്ന സംവിധാനം അവതരിപ്പിക്കുന്നു. സ്നാപ്ചാറ്റിന്റെ സൗണ്ട്സ്നാപ്പിൽ മികച്ച മ്യൂസിക് കണ്ടെന്റുകൾ അപ്ലോഡ് ചെയ്യുന്ന കലാകാരന്മാർക്കായി സ്നാപ്ചാറ്റ് സൗണ്ട്സ് ക്രിയേറ്റർ ഫണ്ട് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതനുസരിച്ച്...
പാസ്വേഡുകൾ ഒഴിവാക്കാനാവാത്ത സമകാലികലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്വേഡ് ‘123456’ ആണ്. എന്നാൽ ഇന്ത്യക്കാർ ഈ പാസ്വേഡിനോട് അത്ര പ്രിയമുള്ളവരല്ല. ‘password’ ആണ് ഇന്ത്യയിൽ ഏറ്റവും ജനപ്രിയ പാസ്വേഡ് ബ്രാൻഡ്! സുരക്ഷ മുൻനിർത്തിയാണ് പാസ്വേഡ്...
സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ പിന്നോട്ടുപോയെന്ന വാർത്തകൾ തള്ളി സിപിഎമ്മും സർക്കാരും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ...
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കണക്കാക്കുന്ന രീതി മാറുന്നു. രാത്രിയിലെ ഉപയോഗത്തിന് ഇപ്പോഴുള്ള നിരക്ക് തുടരുമെന്നും പകൽ സമയത്തെ വൈദ്യുതിനിരക്ക് കുറയ്ക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ചാൽ മാത്രമാവും പുതിയ നിരക്കുരീതിയിലേക്ക് മാറാനാവുക....
ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ടീം മാനേജർമാർക്ക് ഇലോൺ മസ്കിന്റെ നിർദ്ദേശം. ഏഴായിരത്തി അഞ്ഞൂറിലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്ന സൂചനകൾ നേരത്തെ തന്നെ മസ്ക് നൽകിയിരുന്നു....
സംസ്ഥാനത്തെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയൽ അറിയിച്ചു. തിരുവനന്തപുരം ലുലുമാളിൽ ഐമാക്സ് എത്തുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. സാധാരണ സിനിമ തിയേറ്റർ അനുഭവത്തിൽ നിന്ന്...