രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷപാർട്ടികൾ. നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിലെ അജണ്ടയും വിഷയങ്ങളും ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷപാർട്ടികൾ ഇക്കാര്യം ഉന്നയിച്ചത്. പാർലമെന്റിൽ വിലക്കയറ്റം,...
അംബേദ്കറെ ഹിന്ദുസംഘടന കാവിവത്ക്കരിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട്ടിലെ ഹിന്ദു അനുകൂലസംഘടനയായ ഹിന്ദു മക്കൾ കച്ചിയാണ് കാവി ഷർട്ടിട്ട് നെറ്റിയിൽ ഭസ്മം ചാർത്തിയുളള ഡോ. ബി ആർ അംബേദ്കറുടെ പോസ്റ്റർ പതിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വിടുതലൈ ചിരുതൈകൾ...
വിഴിഞ്ഞം വിഷയത്തിൽ സർക്കാരിന് പദ്ധതി ഉപേക്ഷിക്കില്ല എന്ന ഒരൊറ്റ കാര്യത്തിലേ കടുംപിടുത്തമുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. എത്ര പ്രകോപനം ഉണ്ടായിട്ടും വിഴിഞ്ഞത്ത് സംയമനത്തിൻറെ അതിര് വിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഴിഞ്ഞം...
വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണസംതൃപ്തിയില്ലെങ്കിലും...
പത്ത് ശതമാനം ജീവനക്കാരെ ട്രാവൽ ടെക് സ്ഥാപനമായ ഓയോ പിരിച്ചുവിടുന്നു. ടെക് വിഭാഗത്തിൽ ഉൾപ്പെടെയുള്ള 600 പേർക്ക് തൊഴിൽ നഷ്ടമാവുകയും കമ്പനിയുടെ മറ്റുചില വിഭാഗങ്ങളിൽ 250 പേരെ പുതുതായി എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയിൽ വ്യാപകമായ...
താഴേത്തട്ടിൽ സംഘടന ശക്തിപ്പെടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ഖാർഗെ തന്റെ നിലപാട് വ്യക്തമാക്കിയത്. ജനറൽ സെക്രട്ടറിമാർ മുതൽ താഴേത്തട്ടിലുള്ള പ്രവർത്തകർ വരെ തങ്ങളുടെ ചുമതല...
കോൺഗ്രസിൽ തരൂർ വിവാദം കത്തിനിൽക്കുമ്പോൾ ശശി തരൂരിനെ എൻ സി പി-യിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ശശി തരൂരിന്റെ വലുപ്പം മനസ്സിലാവാത്ത ഏക പാർട്ടി കോൺഗ്രസാണ്. തരൂരിന് താല്പര്യമെങ്കിൽ എപ്പോൾ...
തിരുവനന്തപുരം എം പി ശശി തരൂരിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങൾ കോൺഗ്രസിനും മുന്നണിക്കും ഗുണം ചെയ്യില്ലെന്ന നിലപാടിൽ മുസ്ലീം ലീഗ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീഗ് എം എൽ എ-മാരുടെ യോഗത്തിലാണ് കോൺഗ്രസിലെ...
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ എല്ലാ കാര്യത്തിലും ഒന്നാംസ്ഥാനം അവകാശപ്പെടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ നപുംസകങ്ങളുടെ അറിവിലേക്ക്. ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി നാട്ടിൽ പേപ്പട്ടി ഇറങ്ങിയെന്ന് വിളിച്ച് കൂവി ജനങ്ങൾ പേപ്പട്ടിയെ അന്വേഷിച്ച് ഓടുമ്പോൾ ആടിനെ ചന്തയിൽ...
ഇന്ത്യ ജി20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുമ്പോൾ തന്റെ സുഹൃത്ത് നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കാലാവസ്ഥ, ഊർജം, ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ യു എസും ഇന്ത്യയും കൈകോർക്കുമെന്നും ബൈഡൻ...