സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഗവർണർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ നിലപാട് തള്ളിയാണ് മന്ത്രി...
നടൻ ദേവനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. ദേവന്റെ സ്വന്തം പാർട്ടിയായ നവകേരള പീപ്പിൾസ് പാർട്ടി നേരത്തേ ബിജെപിയിൽ ലയിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ച വിവരം...
കേരളത്തിൽ ആദ്യമായി എഎപി അക്കൗണ്ട് തുറന്നു. തൊടുപുഴ നിയോജകമണ്ഡലത്തിലെ കരിങ്കുന്നം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ഇടതുപക്ഷമുന്നണിയെയും അട്ടിമറിച്ചാണ് എഎപി ആദ്യമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്. കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ...
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് സഹായം കിട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും സി.എം.ആർ.എൽ കമ്പനി പണം നൽകിയതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. മൂന്നുവർഷമായി തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടക്കുകയാണെന്നും സി.എം.ആർ.എല്ലിന് കരിമണൽ ഖനനം...
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി സംസ്ഥാന സർക്കാർ ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ചു. 10ാം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം. 8ാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി. രാജ്ഭവനിൽ നടന്ന വിരുന്നിൽ പൗരപ്രമുഖർ...
നവംബർ മാസത്തിൽ 308 കോടി രൂപ ടിക്കറ്റ് കളക്ഷനിലൂടെ വരുമാനം നേടിയ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടത് വെറും 80 കോടി രൂപയാണെന്നിരിക്കേ ഡിസംബർ പകുതിയായിട്ടും നവംബറിലെ ശമ്പളം നൽകിയിട്ടില്ല എന്നതിൽ ജീവനക്കാർക്കിടയിൽ വലിയ...
ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്ന ഒരു സാമൂഹികരാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിൽ ഫെമിനിസം പല സമൂഹങ്ങളിലും നല്ല മാറ്റത്തിന് പ്രേരകശക്തിയാണ്. വിവേചനപരമായ നടപടികളെ വെല്ലുവിളിക്കുന്നതിലും നിയമപരിഷ്കാരങ്ങൾക്കായി വാദിക്കുന്നതിലും കൂടുതൽ ഉൾക്കൊള്ളുന്ന സമൂഹത്തെ വളർത്തിയെടുക്കുന്നതിലും ഈ പ്രസ്ഥാനം നിർണായകപങ്ക് വഹിച്ചിട്ടുണ്ടെങ്കിലും സങ്കീർണ്ണമായ...
കൊല്ലം ആയൂരിൽ തട്ടികൊണ്ടുപോയ 6 വയസുകാരിയെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയേയും സഹോദരനെയും നവകേരള സദസിൽ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് നടക്കാനിരിക്കുന്ന ചടയമംഗലം മണ്ഡലത്തിൽ ആദരവ് ഏറ്റുവാങ്ങാൻ...
കുടിശിക തുക ലഭിക്കാത്തതിനെത്തുടർന്ന് ഇന്നു മുതൽ ഭക്ഷ്യധാന്യങ്ങൾ വിതരണം നിർത്തിവെക്കുമെന്ന് സംസ്ഥാനത്തെ റേഷൻ കരാറുകാർ വ്യക്തമാക്കി. റേഷൻ വസ്തുക്കൾ വിതരണത്തിനെത്തിച്ച വകയിൽ 100 കോടിയോളം രൂപ സപ്ലൈകോ നൽകാനുണ്ടെന്ന് കരാറുകാർ പറയുന്നു. എഫ് സി ഐ...