വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറു കിലോഗ്രാമിലേറെ കഞ്ചാവ് എലി തിന്നതായി ഉത്തർപ്രദേശ് പൊലീസ്. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ്, മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. മഥുരയിലെ ഷെൽഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം...
വിവാഹവാഗ്ദാനത്തിൽനിന്നും പിന്മാറിയതിന്റെ പേരിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാവില്ലെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകിയതിനുശേഷം അതിൽനിന്ന് പിന്മാറിയതിൻറെ പേരിൽ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി. പുനലൂർ സ്വദേശിക്കെതിരായി ബലാത്സംഗക്കുറ്റം ചുമത്തിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്....
രാമൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മന്ത്രവാദം നടത്തിയ സ്ഥലമുടമയേയും പൂജാരിയേയും ബലി നൽകാനുള്ള കോഴിയെയും മാരകായുധങ്ങളും സഹിതം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ്...
കെ എസ് ആർ ടി സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനായി സ്ഥിരമായ സ്കീം വേണമെന്ന് ഹൈക്കോടതി. കോർപ്പറേഷന് സമീപഭാവിയിൽ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അതിനാൽ സർക്കാർ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു....
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടേണ്ടെന്നും കെപിസിസി പ്രശ്നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റേത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയിൽ ചുമതലകൾ നൽകിയിരുന്നില്ല....
സിനിമാ നിർമ്മാതാവ് എൻ എം ബാദുഷയെ ഭീഷണിപ്പെടുത്തി ഒരു യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീലചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയിൽ പറഞ്ഞു. പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി...
പ്രവാസിയായി ജീവിക്കാൻ അഭയം നൽകിയ അത്തറിന്റെ മണമുള്ള ഖത്തർ എന്ന രാജ്യത്ത് തുടങ്ങിയ ലോകഫുട്ബോൾ മാമാങ്കത്തിന് ‘സിദ്ര തൻ തണലിൽ’ എന്ന കൊച്ചു കലോപഹാരം സമർപ്പിച്ചുകൊണ്ട് ചേറ്റുവയിൽ നിന്നും ഒരു കുടുംബം. ദോഹയിൽ അറിയപ്പെടുന്ന എഴുത്തുകാരിയും...
ശശി തരൂരിന്റ പ്രവർത്തനത്തിൽ വിഭാഗീയത ഇല്ലെന്നും ഒരു കോൺഗ്രസ് നേതാവിനെയും അദ്ദേഹം വിമർശിച്ചിട്ടില്ലെന്നും കെ മുരളീധരൻ എം പി. തരൂരിനെ പാർട്ടി വേദിയിലാണ് ആദ്യം ക്ഷണിച്ചത്. ആ ശ്രമത്തിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിൻമാറിയപ്പോൾ മറ്റൊരു സംഘടന...
കേരളത്തിൽ മദ്യത്തിന് വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭായോഗത്തിൽ അനുമതിയായി. ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഇതോടെ സംസ്ഥാനത്ത് മദ്യവിലയിൽ വർദ്ധനവ് വരും. മദ്യക്കമ്പനികൾ ബെവ്കോയ്ക്ക് നൽകാനുള്ള ടേണോവർ കുറയ്ക്കാനുള്ള തീരുമാനം...
നിയമസഭ സമ്മേളിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർവകലാശാലകളുടെ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് അപ്രസക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ നിയമലംഘനം നടന്നുവെന്നത് കോടതി അംഗീകരിച്ചു. കോടതിവിധികളെ മാനിക്കുന്നയാളാണ്...