കേരളത്തെ നൊമ്പരപ്പെടുത്തിയ, അതിദാരുണമായ സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന പരിധിയില്ലാത്ത ക്രൂരത. അഞ്ചുവർഷങ്ങൾക്കുശേഷം അട്ടപ്പാടി മധു വധക്കേസിൽ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. കേസിലെ...
കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എംപി. സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ലെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കെ മുരളീധരന് സീനിയര്‍ നേതാവാണെന്നു...
പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിനു സമീപത്തുള്ള മകളുടെ വസതിയിലായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്ത്യം. സംസ്കാരം പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ...
ആരോഗ്യമേഖല എന്നാൽ ഡോക്ടർമാർ മാത്രമാണെന്നും ആ മേഖലയിലെ മറ്റു പ്രൊഫഷണലുകൾ വെറും പണിക്കാർ മാത്രമാണെന്നും ഡോക്ടർമാരും അവരുടെ സംഘടനയും സ്വയം കരുതുകയും പൊതുസമൂഹത്തെയും ഭരണകൂടത്തെയും വിശ്വസിപ്പിക്കുകയും ചെയ്ത ഒരു കാലമാണ് കഴിഞ്ഞു പോയത്. എന്നാൽ ഇക്കൂട്ടർ...
ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗാര്‍ഹിക പീഢനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. 2021 ല്‍...
തനിക്കും യു.എൻ.എ-ക്കുമെതിരെ വ്യാജവാർത്തയുമായി നഴ്സുമാർക്കെതിരായുള്ള ലോബി സജീവമെന്ന് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനലിൽ, ഇല്ലാത്ത റെയ്ഡ് സംബന്ധിച്ച് പ്രത്യക്ഷപ്പെട്ട വാർത്തയാണ് ഈ നീക്കത്തിലെ പുതിയ എപ്പിസോഡ്....
ഏഷ്യാനെറ്റ് ചെയ്ത ഒരു വാർത്താപരിപാടിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് ഉയർന്ന തർക്കവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് നടത്തിയ പ്രകടനാദി പ്രവൃത്തികൾ ഇന്ന് പ്രബുദ്ധമലയാളം ചർച്ച ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ഇരുവശത്തെയും നിയമപരമായ ശരിതെറ്റുകൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ....
എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകന് വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു നോട്ടീസ് നൽകുകയും വിനു വി ജോൺ സ്റ്റേഷനിലെത്തി വിശദീകരണം കൊടുത്തു മടങ്ങുകയും ചെയ്തു. എളമരം കരീം നല്കിയ...
സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഒരു പാരമ്പര്യമാണ് മലയാള ചലച്ചിത്ര സംഗീതത്തിനുള്ളത്. ക്ലാസിക്കൽ ഇന്ത്യൻ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും ഘടകങ്ങളുടെ സമന്വയത്താൽ ഇത് സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നു. അതിലളിതമായ വരികളും ചിട്ടപ്പെടുത്തലുകളുമായി ആരംഭിച്ച് ലോകത്തെ ഏതൊരു സംഗീതശാഖയിലെയും ഘടകങ്ങളെ മുൻവിധികളില്ലാതെ...
വിഷ്വലൈസ് ചെയ്യപ്പെടുന്ന സാഹിത്യമാണ് സിനിമ. താരതമ്യേന കൂടുതൽ ആസ്വാദകരുള്ള വിനോദസൃഷ്ടിയുമാണ് സിനിമ. ഒരേസമയം സർഗ്ഗപരമായും വ്യാവസായികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് സിനിമ. വിവിധങ്ങളായ കലാമേഖലകളും സർഗ്ഗശേഷികളും ഒന്നിക്കുന്ന വ്യവസായമെന്ന നിലയിൽ അതിന്റേതായ സങ്കീർണ്ണതകളുടെ സാന്നിധ്യവുമുള്ള മേഖലയാണിത്. കേരളമെന്ന...