ഗോവയിലെ രണ്ടാമത്തെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അന്തരിച്ച ബി ജെ പി നേതാവും മുൻ കേന്ദ്രപ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ പേരിലാണ് ഗോവയിലെ മോപ്പയിലുള്ള പുതിയ അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്ത് ആദ്യമായാണ്...
ഹിജാബ് വിരുദ്ധപ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇറാനിൽ മതകാര്യപോലീസിനെ പിരിച്ചുവിട്ടു. നീതിന്യായവ്യവസ്ഥയിൽ മതകാര്യപോലീസിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ഹിജാബ് നിയമത്തിൽ മാറ്റം വരുത്തുന്നത് സംംബന്ധിച്ച ചർച്ചകൾ ഭരണതലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ്...
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ എല്ലാ കാര്യത്തിലും ഒന്നാംസ്ഥാനം അവകാശപ്പെടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ നപുംസകങ്ങളുടെ അറിവിലേക്ക്. ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി നാട്ടിൽ പേപ്പട്ടി ഇറങ്ങിയെന്ന് വിളിച്ച് കൂവി ജനങ്ങൾ പേപ്പട്ടിയെ അന്വേഷിച്ച് ഓടുമ്പോൾ ആടിനെ ചന്തയിൽ...
പുതിയ കറൻസി നോട്ട് പുറത്തിറക്കി യു എ ഇ. രാജ്യത്തിന്റെ 51ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ആയിരം ദിർഹത്തിന്റെ പുതിയ നോട്ട് യു എ ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. യു എ ഇ-യുടെ ചരിത്രവും...
ഇലോൺ മസ്കും ആപ്പിളും തമ്മിലുള്ള തർക്കം തീർന്നെന്ന് റിപ്പോർട്ട്. ആപ്പിൾ സി ഇ ഒ ടിം കുക്കിനെ സന്ദർശിച്ചതോടെയാണ് മസ്ക് – ആപ്പിൾ മഞ്ഞുരുകിയത്. ആപ്പ് സ്റ്റോറിൽ നിന്ന് ട്വിറ്റർ ആപ്പ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട...
ഇന്ത്യ ജി20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുമ്പോൾ തന്റെ സുഹൃത്ത് നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കാലാവസ്ഥ, ഊർജം, ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ യു എസും ഇന്ത്യയും കൈകോർക്കുമെന്നും ബൈഡൻ...
നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ്-1 ഓറിയോൺ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചന്ദ്രമണ്ഡലത്തിൽ നിന്നും ഇന്നലെ ഓറിയോൺ ഭൂമിയിലേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 24,500 മൈൽ (39,400 കി.മീ) വേഗതയിൽ ഭൂമിയിലേക്ക് പതിക്കുന്ന ഓറിയോണിന്റെ താപകവചം ഗവേഷകർ...
വികസിതരാജ്യങ്ങളുടെയും വികസ്വരരാജ്യങ്ങളുടെയും കൂട്ടായ്മയായ ജി-20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതൽ ആരംഭിക്കും. പുതിയ പദവി ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള...
മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ലോകമെങ്ങും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമെന്നും സമസ്ത നിലപാടിനെ വിമർശിച്ച് വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് കേരള സാംബവ...
സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാത്തതുകൊണ്ടും ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പരീക്ഷാ കൺട്രോളർ തയ്യാറാക്കിയ എഞ്ചിനീയറിംഗ്, എം സി എ പരീക്ഷാഫലങ്ങൾ വി സി-യുടെ അംഗീകാരത്തിന്...