എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകന് വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു നോട്ടീസ് നൽകുകയും വിനു വി ജോൺ സ്റ്റേഷനിലെത്തി വിശദീകരണം കൊടുത്തു മടങ്ങുകയും ചെയ്തു. എളമരം കരീം നല്കിയ...
ലിവിംഗ് ടുഗേതർ ബന്ധങ്ങളിലെ പങ്കാളികൾ സ്ത്രീകൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത്തരം ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതിയിൽ അഭിഭാഷക മമത റാണി പൊതുതാത്പര്യ ഹർജി നൽകി. ഇതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ്...
ഒരു ജനപ്രിയ വിനോദവ്യവസായമാണ് സിനിമ. മലയാളസിനിമയുടെ തനത് വിപണി വളരെ ചെറുതാണ്. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) ഈ വ്യവസായവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഒരു സംഘടനയാണ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായത്തിനകത്ത് സാമൂഹികമാറ്റം കൊണ്ടുവരുന്നതിനും ഒരുമിച്ച്...
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ഇടതുപക്ഷനേതാവ് പെഡ്രോ കാസ്റ്റില്ലൊയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നു പുറത്താക്കി. പിന്നാലെ കാസ്റ്റില്ലൊയെ അറസ്റ്റ് ചെയ്തു. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും നാടകീയസംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. വൈസ് പ്രസിഡന്റ് ദിന ബൊല്വാര്തെയാണ് പുതിയ പ്രസിഡന്റ്. രാജ്യത്തെ...
അർദ്ധരാത്രി തെരുവിലൂടെ നടന്ന ദമ്പതികൾക്ക് പിഴ ചുമത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സുഹൃത്തിൻറെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിനുശേഷം താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന കാർത്തിക് പത്രി എന്ന യുവാവിനും ഭാര്യക്കുമായിരുന്നു പൊലീസിന്റെ പിങ്ക് വാഹനത്തിലെത്തിയവർ പിഴ ചുമത്തിയത്. ഇക്കാര്യം...
മുസ്ലിംലീഗ് വർഗ്ഗീയ പാർട്ടിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവന. ഷബാനു കേസിൽ സി...
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടുജോലി ചെയ്യാനായി പൊലീസുകാരെ പറഞ്ഞുവിടരുതെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. കടയിൽ പോകാനും പട്ടിയെ കുളിപ്പിക്കാനുമൊക്കെ വേറെ നിയമനം നടത്തിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ സംസാരിക്കവേ സംസ്ഥാനത്തെ...
വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണസംതൃപ്തിയില്ലെങ്കിലും...
ഹിജാബ് വിരുദ്ധപ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇറാനിൽ മതകാര്യപോലീസിനെ പിരിച്ചുവിട്ടു. നീതിന്യായവ്യവസ്ഥയിൽ മതകാര്യപോലീസിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ഹിജാബ് നിയമത്തിൽ മാറ്റം വരുത്തുന്നത് സംംബന്ധിച്ച ചർച്ചകൾ ഭരണതലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ്...
മുൻ മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാവിരുദ്ധ പരാമർശകേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധപരാമര്ശം തെളിയിക്കാനാവില്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ്...