വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് എടുത്ത കേസിൽ ആർച്ച് ബിഷപ്പും സഹായമെത്രാനും ഉൾപ്പെടെ അമ്പതോളം പേർ പ്രതിപട്ടികയിൽ. ആർച്ച് ബിഷപ്പും...
സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെ സി ബി ഐ കുറ്റവിമുക്തനാക്കി. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സി ബി ഐ-യുടെ കണ്ടെത്തൽ. പരാതിക്കാരിയുടെ ആരോപണത്തിന് തെളിവുകളില്ലെന്ന് അന്വേഷണസംഘം...
100 ദിവസത്തെ കുടിശ്ശിക നിവാരണ കർമ്മപദ്ധതിയായ മിഷൻ 100 ഡെയ്സിലൂടെ 252.67 കോടി രൂപയുടെ നേട്ടം കൈവരിച്ച് കേരള ബാങ്ക്. ആഗസ്റ്റ് 1 മുതൽ നവംബർ 8 വരെയയുള്ള 100 ദിവസം കൊണ്ട് 100% കരുതൽ...
കമ്മീഷനുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ ശനിയാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കടയടപ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ റേഷന്‍വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ചര്‍ച്ച നടത്തി. റേഷന്‍ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന് അതത്...
കേരളത്തില്‍ തുടര്‍ക്കഥയായി മാറുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം...
ലേബർ നിയമങ്ങൾ കൃത്യമായി നടപ്പാക്കുക, രോഗി-നേഴ്സ് അനുപാതം നടപ്പിലാക്കുക, കോൺട്രാക്ട് നിയമനരീതി അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷൻ സംസ്ഥാനതലത്തിൽ സമരമുഖം തുറക്കുന്നു. ഡിസംബർ 15-ന് കരിദിനാചരണവും ജനുവരി 5-ന് സൂചനാപണിമുടക്കുമാണ്...
മലയാളസിനിമ മേഖലയിലെ അഭിനേതാക്കളിൽ അച്ചടക്കം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഇടയിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളോടെ കരാറുണ്ടാക്കാനാണ് തീരുമാനം. സിനിമ സെറ്റുകളിലെ പെരുമാറ്റം, സിനിമ പ്രൊമോഷൻ, അഭിമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കർശനമായ നിർദേശങ്ങളാവും കരാറിലുണ്ടാവുക....
വോയ്സ് കോളിങ്, വീഡിയോ കോളിങ് എന്നിവയെല്ലാം ട്വിറ്ററിൽ കൊണ്ടുവരാനൊരുങ്ങി ഇലോൺ മസ്ക്. വാട്സാപ്പിലും സിഗ്നൽ പോലുള്ള മറ്റ് മെസേജിങ് അപ്ലിക്കേഷനുകളിലുമുള്ള ഈ ഫീച്ചറുകളെല്ലാം ട്വിറ്ററിലും എത്തിക്കാൻ മസ്ക് ഇപ്പോൾ സിഗ്നൽ ആപ് നിർമാതാക്കളുടെ സഹായം തേടിയിരിക്കുന്നു....
വിവാഹവാഗ്ദാനത്തിൽനിന്നും പിന്മാറിയതിന്റെ പേരിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാവില്ലെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകിയതിനുശേഷം അതിൽനിന്ന് പിന്മാറിയതിൻറെ പേരിൽ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി. പുനലൂർ സ്വദേശിക്കെതിരായി ബലാത്സംഗക്കുറ്റം ചുമത്തിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്....
രാമൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മന്ത്രവാദം നടത്തിയ സ്ഥലമുടമയേയും പൂജാരിയേയും ബലി നൽകാനുള്ള കോഴിയെയും മാരകായുധങ്ങളും സഹിതം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ്...