Connect with us

Education

ചന്ദ്രനില്‍ ആദ്യ ഇന്ത്യാക്കാരന്‍ 2040നകം

Published

on

2040നകം ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ ഊര്‍ജ്ജിതപ്പെടുത്തിയതായി ചെയര്‍മാന്‍ എസ്.സോമനാഥ്. രണ്ടോ മൂന്നോ ബഹിരാകാശസഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ മൂന്നു ദിവസം പാര്‍പ്പിച്ച് സുരക്ഷിതമായി തിരികെ സമുദ്രത്തില്‍ ഇറക്കുന്നതാണ് ഗഗന്‍യാന്‍ പരിപാടിയുടെ അടുത്ത ലക്ഷ്യമെന്ന് 2024 ലെ മനോരമ ഇയര്‍ബുക്കിനു വേണ്ടി എഴുതിയ പ്രത്യേക ലേഖനത്തിൽ എസ്.സോമനാഥ് വിവരങ്ങള്‍ പങ്കുവച്ചു.

വ്യോമസേനയില്‍നിന്ന് ഈ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് പൈലറ്റുമാരെ നിലവില്‍ ബെംഗളൂരുവിലെ ആസ്ട്രനോട്ട് ട്രെയിനിങ് ഫെസിലിറ്റിയില്‍ പ്രത്യേക പരിശീലനത്തിലാണ്. കഴിഞ്ഞ ഒക്ടോബര്‍ 21 ന് വിജയകരമായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കിയ ആദ്യ പരീക്ഷണ പേടകം കടലില്‍നിന്ന് നാവികസേന സുരക്ഷിതമായി വീണ്ടെടുത്തിരുന്നു. ഈ പരീക്ഷണം 2025ല്‍ നടക്കാന്‍ പോകുന്ന വിജയകരമായ ബഹിരാകാശമനുഷ്യദൗത്യത്തിന് ഏറെ നിര്‍ണായകമാണ്.

സൗരദൗത്യമായ ആദിത്യ എല്‍ 1 ആണ് ഐഎസ്ആര്‍ഒയുടെ മറ്റൊരു പ്രധാനപദ്ധതി. ലാഗ്റേഞ്ച് പോയിന്‍റ് എന്നറിയപ്പെടുന്ന സുപ്രധാനസ്ഥലം വരെയെത്തി സൂര്യനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചാന്ദ്രസൂര്യദൗത്യങ്ങളില്‍ ഇന്ത്യയുടെ കഴിവ് തെളിയിക്കുക കൂടിയാണ് ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ആദിത്യ എല്‍ 1ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗരനേത്രം, സൗരവാതം, സൗരസ്ഫുലിംഗങ്ങള്‍, ഗ്രഹാന്തര കാന്തിക ഇടങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഇത് പഠനം നടത്തുന്നത്. അഞ്ച് വര്‍ഷമാണ് 2023 സെപ്റ്റംബര്‍ 2 ന് വിക്ഷേപിച്ച ആദിത്യ എല്‍ ഒന്നിന്‍റെ കാലാവധി. 2024 ജനുവരിയോടെ 15 ലക്ഷം കി.മീ സഞ്ചരിച്ച് പേടകം ലാഗ്റേഞ്ച് പോയിന്‍റിലെത്തി ഹാലോ ഭ്രമണപഥത്തിലേക്ക് കടക്കും.

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ആഗസ്റ്റ് 23ന് സുരക്ഷിതമായി ഇറങ്ങിയ ചന്ദ്രയാന്‍ മൂന്ന് ദൗത്യം ചരിത്രപരമായ സംഭവമായിരുന്നു. ഇതിന്‍റെ പ്രാധാന്യമുള്‍ക്കൊണ്ടാണ് പ്രധാനമന്ത്രി ആഗസ്റ്റ് 23 ദേശീയ ബഹിരാകാശദിനമായി പ്രഖ്യാപിച്ചത്. 14 ദിവസത്തെ ചാന്ദ്രവാസത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, സള്‍ഫര്‍, മാംഗനീസ്, സിലിക്കോണ്‍, ഓക്സിജന്‍ എന്നിവ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി.

സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി), റിയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആര്‍എല്‍വി), എക്സ്റേ ആസ്ട്രോണമി മിഷന്‍ അഥവാ എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്), സ്പേസ് ഡോക്കിങ് എക്സിപെരിമെന്‍റ്, എല്‍ഒഎക്സ് മീഥൈന്‍ എന്‍ജിന്‍ തുടങ്ങിയ സുപ്രധാന പദ്ധതികള്‍ വിവിധ ദശകളിലാണ്.

ഭൂമിയില്‍ നിന്ന് 500 കിമി അകലെയുള്ള ഭ്രമണപഥത്തില്‍ 500 കിലോ വരെ ഭാരമുള്ള പല ഉപഗ്രഹങ്ങള്‍ ഒരേസമയത്ത് എത്തിക്കാന്‍ കഴിയുന്ന വിക്ഷേപണ റോക്കറ്റാണ് എസ്എസ്എല്‍വി. കുറഞ്ഞ അടിസ്ഥാനസൗകര്യത്തില്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപണം നടത്താനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിനകം രണ്ട് പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ ഈ പദ്ധതി പ്രാവര്‍ത്തികമായി നടപ്പാക്കാനൊരുങ്ങുകയാണ്.

ബഹിരാകാശത്തെ എക്സറേ ഉറവിടങ്ങളെക്കുറിച്ചറിയാനുള്ള ദൗത്യമാണ് എക്സ്പോസാറ്റ്. 2023-24 ല്‍ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ഇതില്‍ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളുണ്ടാവും.

സ്പേസ് ഡോക്കിങ് എക്സ്പെരിമെന്‍റ് അത്യാധുനിക ദൗത്യമാണ്. ചേസര്‍ എന്നും ടാര്‍ഗെറ്റെന്നും പേരുള്ള രണ്ട് സാറ്റലൈറ്റുകള്‍ ഒന്നിച്ചാണ് വിക്ഷേപിക്കുന്നത്. ഒരെണ്ണം ഉപരിതലത്തില്‍ ഇറങ്ങാനും മറ്റേത് വിജയകരമായി തിരികെ വരാനും ഉദ്ദേശിച്ചുള്ളതാണ്. 2024 ന്‍റെ മൂന്നാം പാദത്തില്‍ ഇത് വിക്ഷേപിക്കും. ചന്ദ്രയാന്‍ പോലുള്ള ദൗത്യങ്ങളില്‍ ഇതായിരിക്കും ഭാവി.

ഭാവിയുടെ സാങ്കേതികവിദ്യ എന്നു പറയാവുന്നതാണ് ലോക്സ് മീഥൈന്‍ (ലിക്വിഡ് ഓക്സിജന്‍ ഓക്സിഡൈസര്‍ ആന്‍ഡ് മീഥൈന്‍ ഫ്യൂവല്‍) ഇന്ധനം അടിസ്ഥാനമാക്കിയുള്ള എന്‍ജിന്‍. ചൊവ്വ പോലുള്ള ഗ്രഹങ്ങളില്‍ പര്യവേഷണം നടത്താന്‍ ഇതിലൂടെ എളുപ്പം സാധിക്കും. മീഥൈന്‍ എന്ന സ്പേസ് ഇന്ധനവും വെള്ളവും കാര്‍ബണ്‍ ഡൈ ഓക്സൈഡും ചേര്‍ന്നാണ് ഇത് രൂപപ്പെടുത്തുന്നത്.

2035 നകം ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ അഥവാ ബഹിരാകാശനിലയമെന്ന സ്വപ്നപദ്ധതിക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ശുക്രന്‍റെ ഭ്രമണപഥത്തിലെത്താനും ചൊവ്വയില്‍ ഇറങ്ങാനുമുള്ള ഗ്രഹാന്തരയാത്രകള്‍ക്ക് സഹായിക്കുന്നതിനൊപ്പം ഈ ഉദ്യമം ബഹിരാകാശമേഖലയില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സോമനാഥ് വ്യക്തമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണം: ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ

Published

on

By

സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്.

സർവകലാശാല നിയമപ്രകാരമാണ് കേരള സർവകലാശാലയുടെ ചാൻസിലർ ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ് ചാൻസിലറല്ല, ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ടെന്നും ഇവർ പറയുന്നു.

Continue Reading

Education

സാങ്കേതികസർവകലാശാല പരീക്ഷാകേന്ദ്രമാറ്റം ഇല്ല

Published

on

By

ഈ വർഷം നടത്തുന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണ്ണയ റീഫണ്ട് ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്.

സെമസ്റ്റർ പരീക്ഷയിൽ വിജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ‘ലോ പാസ് ഗ്രേഡ്’ നൽകി വിജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കുമെന്ന് സർവകലാശാല അറിയിച്ചു.

Continue Reading

Education

താൻ ഇക്കോസെക്ഷ്വലെന്ന് തുറന്നുപറഞ്ഞ് യുവതി

Published

on

By

ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമല്ല, ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും ലൈം​ഗിക അഭിനിവേശം തോന്നാം. ആണിനോടും പെണ്ണിനോടും ഒരുപോലെ ലൈം​ഗികവികാരമുയരുന്നവരുമുണ്ട്. ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ് സോഞ്ച സെമിനോവ എന്ന ബ്രിട്ടീഷ് യുവതി. ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ ഈ 45കാരിക്ക് ഒരു ഓക് മരത്തോടാണ് പ്രണയം.

കഴിഞ്ഞ വർഷമാണ് യുവതി മരത്തോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞത്. ഒരു പങ്കാളിയിൽ താൻ തേടിയിരുന്നത് എന്താണോ അതേ പ്രണയമാണ് ഈ ഓക്കുമരത്തോടുള്ള പ്രണയത്തിൽ കിട്ടുന്നതെന്നാണ് സോഞ്ച പറയുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. താനൊരു ഇക്കോസെക്ഷ്വൽ ആണെന്നും ഈ ഓക് മരം കാമുകനാണെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.