ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ മകനെ യുവതി കഴുത്തു ഞെരിച്ച് കൊന്നു. ഝാർഖണ്ഡിലെ ഗിരിഡീഹ് ജില്ലയിലാണ് സംഭവം. അഫ്സാന ഖട്ടൂൺ എന്ന യുവതിയാണ് വ്യാഴാഴ്ച്ച രാത്രിയിൽ തന്റെ രണ്ടുവയസ്സുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നത്. പോലീസ് അറസ്റ്റുചെയ്ത അഫ്സാനയെ...
ദീർഘകാല അവധിയെടുക്കുന്ന അധ്യാപകർക്ക് പൂട്ടുവീഴുംവിധം 2020 ഡിസംബർ 30-ന് പുറത്തിറക്കിയ കേരള സർവീസ് ചട്ടം (കെഎസ്ആർ) പുതുക്കിയ മാർഗ്ഗരേഖ പൊതുവിദ്യാഭ്യാസവകുപ്പ് കർശനമായി നടപ്പാക്കുന്നു. മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഇനി അധ്യാപകർക്ക് ദീർഘകാല അവധി അനുവദിക്കൂ. സ്കൂളുകൾ...
ആന്റണി രാജു രാജിവെച്ച് കെ ബി ഗണേഷ് കുമാർ മന്ത്രിയായി ചുമതല ഏൽക്കുന്നതിന് ഇടയിലുള്ള സമയത്ത് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പുറത്തിറക്കിയ കൂട്ടസ്ഥലംമാറ്റ-ഉദ്യോഗക്കയറ്റ ഉത്തരവ് മരവിപ്പിച്ചു. 57 പേർക്കുള്ള സ്ഥലംമാറ്റ ഉത്തരവിൽ 18 ആർ.ടി.ഒ-മാർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള...
നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചതിനു ശേഷം വാടകയ്ക്ക് നൽകും. വിവാഹം, വിനോദം, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് വാടക നൽകി ഈ ബസ് ഉപയോഗിക്കാം. കെ.എസ്.ആർ.ടി.സിയുടെ പേരിലുള്ള ബസിന്റെ പരിപാലനചുമതല കോർപ്പറേഷനാണ്....
ക്രിസ്തുമസ് പ്രമാണിച്ച് 3 ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യം ബെവ്കോ ഔട്ട്ലെറ്റ് വഴി വില്പന നടന്നു. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ്...
അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്നും നവകേരളസദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കാപ്പ പ്രകാരം ജയിൽ അടക്കേണ്ടവരാണ്...
കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും ഉൾപ്പെടെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ രംഗത്ത്. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവർക്കെതിരെ കേസെടുക്കാൻ പറയുമ്പോൾ എന്ത് നിയമവും നിയമവാഴ്ചയുമാണ്...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽനിന്ന് ഇടതുമുന്നണി പിന്മാറണമെന്ന് പ്രതിക്ഷനേതാവ് വിഡി സതീശൻ. 29ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്നും വിഡി സതീശൻ.
വിസ തട്ടിപ്പു കേസിൽ കൊല്ലം സ്വദേശിനി ചിഞ്ചു എസ് രാജ്, ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്. വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് 56 പേരിൽ നിന്നും പണം തട്ടിയെന്ന പെരുമ്പാവൂർ സ്വദേശിയായ ഏജൻറ്...
പിഎം കിസാൻ സമ്മാൻ നിധി അനധികൃതമായി കൈപ്പറ്റിയവരെ കണ്ടെത്താനും പട്ടികയിൽ ഉൾപ്പെടാത്ത അർഹരെ കണ്ടെത്തി ആനുകൂല്യം നൽകാനും കേന്ദ്ര കൃഷിമന്ത്രാലത്തിന്റെ നിർദ്ദേശപ്രകാരം വില്ലേജ് തലത്തിൽ നോഡൽ ഓഫീസർമാരെ നിയോഗിക്കുന്നു. കിസാൻ സമ്മാൻ നിധി വഴി പണം...