കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ‘പാർട്ടി ഗേറ്റ്’ എന്നറിയപ്പെട്ട വിവാദച്ചുഴിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അകപ്പെടുന്നതോടെ ആടിയുലഞ്ഞു ബ്രിട്ടനിലെ രാഷ്ട്രീയ രംഗം. കൺസർവേറ്റീവ് എം പിമാർക്കിടയിൽ നടന്ന അവിശ്വാസപ്രമേയത്തെ അതിജീവിച്ച ജോൺസൺ ഏതാനും നാളുകൾക്കകം പുറത്താക്കപ്പെട്ടു....
മുൻനിര സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇന്ത്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്രകലാകാരന്മാരെ പിന്തുണയ്ക്കുന്ന സംവിധാനം അവതരിപ്പിക്കുന്നു. സ്നാപ്ചാറ്റിന്റെ സൗണ്ട്സ്നാപ്പിൽ മികച്ച മ്യൂസിക് കണ്ടെന്റുകൾ അപ്ലോഡ് ചെയ്യുന്ന കലാകാരന്മാർക്കായി സ്നാപ്ചാറ്റ് സൗണ്ട്സ് ക്രിയേറ്റർ ഫണ്ട് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതനുസരിച്ച്...
പാസ്വേഡുകൾ ഒഴിവാക്കാനാവാത്ത സമകാലികലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്വേഡ് ‘123456’ ആണ്. എന്നാൽ ഇന്ത്യക്കാർ ഈ പാസ്വേഡിനോട് അത്ര പ്രിയമുള്ളവരല്ല. ‘password’ ആണ് ഇന്ത്യയിൽ ഏറ്റവും ജനപ്രിയ പാസ്വേഡ് ബ്രാൻഡ്! സുരക്ഷ മുൻനിർത്തിയാണ് പാസ്വേഡ്...
കണ്ണൂർ വിസിയും തിരുവനന്തപുരം മേയറും രാജിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ. പ്രിയ വർഗീസുമായി ബന്ധപ്പെട്ട വഴിവിട്ട നിയമനം പുറത്തുവന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിൽ തുടരാൻ ഗോപിനാഥ് രവീന്ദ്രന് അർഹതയില്ലെന്ന്...
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ പത്തൊൻപതുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് നിഷ്ക്രിയമായിരിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എ കെ ജി സെന്ററിലെ...
പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ കേരളവർമ്മ കോളജിൽ എസ്എഫ്ഐയുടെ സമരം. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപകനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ സ്റ്റാഫ് കൗൺസിൽ ഹാൾ ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് മാസമായി പൊളിറ്റിക്കൽ സയൻസിൽ വേണ്ടത്ര...
ഖത്തറിൽ നടക്കുന്ന ഫിഫ ലോക കപ്പിന് പിന്തുണയർപ്പിക്കുന്നതിന്റെ ഭാഗമായി മനോഹരമായ ഗാനോപഹാരം സമർപ്പിച്ച് ഖത്തറിലെ നഴ്സുമാരുടെ സംഘടനയായ ഫിൻഖ്യൂ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ (ഫിൻഖ്യൂ) അണിയിച്ചൊരുക്കിയ മനോഹരമായ വീഡിയോ...
ലോകത്തിനു മുന്നിൽ ആദ്യമായി മകളോടൊപ്പം പൊതുവേദിയിലെത്തി ഉത്തര കൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉൻ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാനാണ് കിം മകൾക്കൊപ്പമെത്തിയത്. സ്വകാര്യജീവിതം രഹസ്യമായി സൂക്ഷിക്കുന്ന കിമ്മിന്റെ നടപടി രാഷ്ട്രീയവൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്....
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് വമ്പൻ സമ്മാനങ്ങൾ നൽകി ഗ്രാമവാസികൾ. രണ്ട് കോടി രൂപയും എസ് യു വി-യുമാണ് ഹരിയാനയിലെ ചിഡി ഗ്രാമത്തിലെ സർപഞ്ച് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കല എന്നറിയപ്പെടുന്ന ധർമപാൽ...
സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ പിന്നോട്ടുപോയെന്ന വാർത്തകൾ തള്ളി സിപിഎമ്മും സർക്കാരും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ...