ബിഷപ്പ് ധർമ്മരാജ് റസാലം പ്രതിയായ കാരണക്കോണം മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കൽ കോളേജിൻ്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ ഇ ഡി കണ്ടുകെട്ടി. മെഡിക്കൽ സീറ്റ് അഴിമതിയിൽ ഡോ.ബെനറ്റ് ഏബ്രഹാം, ധർമ്മരാജ റസാലം എന്നിവർ...
ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് സർക്കാരിന് ശുപാർശ. ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം 56 വയസിൽ നിന്ന് 58 ആക്കി ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഹൈക്കോടതി റജിസ്ട്രാർ ജനറൽ, ശുപാർശ ആഭ്യന്തരവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്ക്...
വയനാട്ടിൽ സഹപ്രവർത്തകയായ പോലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പോലീസുകാരന് മൂൻകൂർ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ ജോസഫിനാണ് സുപ്രീം കോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്. നേരത്തേ ജില്ലാകോടതിയിലും ഹൈക്കോടതിയിലും സുനിൽ...
ശശി തരൂരിനെപ്പോലുള്ളവരാണ് നാടിനെ നയിക്കേണ്ടതെന്ന് എം കെ രാഘവൻ എം പി. നാടിന്റെ പുണ്യമാണ് തരൂരെന്നും കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നടന്ന ചടങ്ങിലെ പ്രസംഗത്തിൽ എം കെ രാഘവൻ കൂട്ടിച്ചേർത്തു. മലബാർ മേഖലയിൽ തരൂർ നടത്തുന്ന...
നേപ്പാള്‍ പാര്‍ലമെന്റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തെരെഞ്ഞെടുപ്പിനെത്തുടര്ന്നുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടിങ്ങ് തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 22,000 പോളിംഗ് കേന്ദ്രങ്ങളിൽ പ്രാദേശികസമയം രാവിലെ ഏഴിന്...
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയതിനെതിരെ കോൺഗ്രസ് നിയമപോരാട്ടത്തിന്. പ്രതികളെ വിട്ടയച്ചതിനെതിരെ പാർട്ടി സുപ്രീംകോടതിയിൽ പുനപരിശോധനാഹർജി സമർപ്പിക്കും. ഭരണഘടനയുടെ 142-ആം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതിയുടെ നടപടി ജനങ്ങൾക്ക് തെറ്റായ സന്ദേശം...
കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ. വിലക്ക് വിവാദമായതിൽ അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ...
ശശി തരൂരിന് അപ്രഖ്യാപിതവിലക്കെന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട് നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നതിന് കെ പി സി സി വിലക്കേർപ്പെടുത്തി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി പ്രസിഡന്റ് പുറത്തിറക്കിയ...
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന്. 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷം വരെയുള്ള വാഹനത്തിനാണ്...
അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തെ രാജ്യത്തിന് മുമ്പിൽ നാണംകെടുത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള...