Connect with us

Crime

സാങ്കേതികസർവകലാശാല വിസി – സിപിഎം പോര് രൂക്ഷം; ബിരുദസർട്ടിഫിക്കറ്റിനുള്ള 8000 അപേക്ഷകൾ കെട്ടിക്കിടക്കുന്നു

Published

on

സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാത്തതുകൊണ്ടും ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.  പരീക്ഷാ കൺട്രോളർ തയ്യാറാക്കിയ എഞ്ചിനീയറിംഗ്, എം സി എ പരീക്ഷാഫലങ്ങൾ വി സി-യുടെ അംഗീകാരത്തിന് സമർപ്പിക്കാതെ പി വി സി തന്റെ ഓഫീസിൽ തടഞ്ഞുവെച്ചിരിക്കുന്നതുകൊണ്ട് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാനാവുന്നില്ല.

സുപ്രീംകോടതിവിധിയെത്തുടർന്ന് വി സി-യോടൊപ്പം പദവി ഒഴിയേണ്ട പി വി സി തന്റേത് രാഷ്ട്രീയനിയമനമാണെന്ന അവകാശവാദവുമായി അനധികൃതമായി സർവ്വകലാശാലയിൽ തുടരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള എണ്ണായിരത്തോളം അപേക്ഷകൾ വി സി-യുടെ ഒപ്പിന് സമർപ്പിക്കാതെ മാറ്റിവെച്ചിരിക്കുന്നു. മൂല്യനിർണ്ണയം കഴിഞ്ഞ 21 വിവിധ പരീക്ഷകളുടെ റിസൾട്ടുകൾ വി സി-യുടെ അംഗീകാരത്തിന് പി വി സി സമർപ്പിച്ചിട്ടില്ല.

തങ്ങൾക്ക് താല്പര്യമില്ലാത്ത വ്യക്തിയെ ഗവർണർ താൽക്കാലിക വൈസ് ചാൻസറായി നിയമിച്ചതാണ് സിൻഡിക്കേറ്റിനെയും സി പി എമ്മിനെയും ചൊടിപ്പിച്ചത്. സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ വി സി-യുടെ സ്ഥാനം ഏറ്റെടുക്കുവാൻ വിമുഖത പ്രകടിപ്പിച്ചതുകൊണ്ടാണ് സീനിയർ ജോയിൻറ് ഡയറക്ടർക്ക് ഗവർണർ ചുമതല നൽകിയത്. ചുമതല ഏറ്റെടുത്ത് മൂന്നാഴ്ച പിന്നിട്ടിട്ടും സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരും വിസി ക്ക് ഫയലുകൾ കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

വിസിയെ നിയമിച്ച നടപടികൾക്കെതിരെ ചാൻസലർ കൂടിയായ ഗവർണറെ എതിർകക്ഷിയാക്കി സർക്കാർ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ തീർപ്പാകുന്നതുവരെ വി സി-ക്ക് ഫയലുകൾ കൈമാറരുതെന്നാണ് സിൻഡിക്കേറ്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.

സർവ്വകലാശാലയിൽ ഭരണസ്തംഭനം ഒഴിവാക്കാൻ ഉയർന്ന വിദ്യാഭ്യാസയോഗ്യതയും അക്കാദമിക ഭരണരംഗത്തെ മികവും പരിശോധിച്ചാണ് ഗവർണർ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിൻ ഡയറക്ടർ ഡോ:സിസാ തോമസിന് വി സി-യുടെ താൽക്കാലിക ചുമതല നൽകിയത്.

സർക്കാർ ശുപാർശ ചെയ്ത ഡിജിറ്റൽ സർവകലാശാല വൈസ് ചാന്‍സര്‍ ഡോ: സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതറോയ് എന്നിവർ ചട്ടപ്രകാരം വി സി പദവിയ്ക്ക് അർഹരല്ലെന്നും പി വി സി കാലാവധി അവസാനിച്ച ഉദ്യോഗസ്ഥനാണെന്നതും കണക്കിലെടുത്താണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് വി സി-യുടെ അധികചുമതല നൽകിയത്.

എന്നാൽ നിലവിൽ സർവ്വകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കെട്ടികിടക്കുന്നില്ലെന്നും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാൻ തടസ്സമില്ലെന്നും സർവകലാശാലയുടെ പ്രവർത്തനം കാര്യക്ഷമമാണെന്നും രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം സർവ്വകലാശാല അഭിഭാഷകൻ ഗവർണർക്കെതിരെയുള്ള ഹർജി പരിഗണിക്കവേ ഹൈക്കോടതിയെ അറിയിച്ചു.

ആയിരക്കണക്കിന് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ ഭാവി രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ തകർക്കരുതെനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

 

#india #kerala #education #educational #school #collage #technical #technics #institute #Governor #government #governance #students #Chancellor

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Business

കിറ്റെക്സിൽ നിന്നും 30 ലക്ഷം രൂപയുടെ സംഭാവന: സിപിഎം അടുത്ത വിവാദത്തിലേക്ക്

Published

on

By

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ട്വന്റി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽനിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി 30 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് വിവാദമാകുന്നു. സിപിഎമ്മും കിറ്റെക്സ് എം.ഡി.സാബു എം.ജേക്കബുമായുള്ള തർക്കം രൂക്ഷമായിരുന്ന സമയത്താണ് സിപിഎം കിറ്റെക്സിൽ നിന്നു ഇത്രയേറെ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക് മാറ്റിയതും ഈ സമയത്തായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ സംഭാവന വിവരങ്ങളിലാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായാണ് കിറ്റക്സിൽ നിന്നും കൈപ്പറ്റിയത്. സഹായം തേടുന്നവർക്ക് നൽകുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തിൽ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് പ്രതികരിച്ചു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.