Connect with us

Health

സംസ്ഥാനത്തെ ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങൾക്ക് 9 കോടി അനുവദിച്ചു

Published

on

സംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനസ്തീഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവിടങ്ങളിലും കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അനസ്‌തേഷ്യ വിഭാഗത്തില്‍ 2 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 5 മള്‍ട്ടിപാര മോണിറ്റര്‍, കാപ്‌നോഗ്രാം ഇന്‍വേസീവ് പ്രഷര്‍ മോണിറ്റര്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ 5 ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 2 ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍ പേസിംഗ്, ഒരു ലൈവ് 4 ഡി എക്കോ കാര്‍ഡിയോഗ്രാഫി സിസ്റ്റം, 5 പന്ത്രണ്ട് ചാനല്‍ ഇസിജി മെഷീന്‍, 4 മൂന്ന് ചാനല്‍ ഇ സി ജി മെഷീന്‍, 3 ട്രോപ് ടി/ഐ അനലൈസര്‍, ഒരു ത്രെഡ്മില്‍ ടെസ്റ്റ് മെഷീന്‍ എന്നിവയ്ക്ക് തുകയനുവദിച്ചു.

തീവ്ര പരിചരണ വിഭാഗത്തില്‍ 6 സെന്‍ട്രല്‍ മോണിറ്ററിംഗ് സ്റ്റേഷന്‍ വിത്ത് മള്‍ട്ടിപാര മോണിറ്റര്‍ ആന്റ് കാപ്‌നോഗ്രാം, 4 ക്രാഷ് കാര്‍ട്ട്, 3 ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 3 പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി, 23 ഐസിയു കട്ടിലുകള്‍, ഒരു സെന്‍ട്രല്‍ ഓക്‌സിജന്‍ , 29 ഓവര്‍ ബെഡ് ടേബിള്‍, 5 വെന്റിലേറ്റര്‍, 9 സിറിഞ്ച് പമ്പ്, ഓപ്പറേഷന്‍ തീയറ്ററില്‍ ഒരു ഓട്ടോക്ലേവ് മെഷീന്‍, 2 സിംഗിള്‍ ഡ്യൂം ഷാഡോലസ് സീലിംഗ് ഓപ്പറേഷന്‍ തീയറ്റര്‍ ലൈറ്റ്, ഒരു ഡയത്തെര്‍മി സര്‍ജിക്കല്‍, റേഡിയോളജി വിഭാഗത്തില്‍ 2 എക്‌സറേ മെഷീന്‍ 50 കെഡബ്ല്യു, ഒരു അള്‍ട്രോസൗണ്ട് മെഷീന്‍ വിത്ത് ഡോപ്ലര്‍, യൂറോളജി വിഭാഗത്തില്‍ 2 സിസ്റ്റോസ്‌കോപ്പി ഉപകരണങ്ങള്‍, ടെലസ്‌കോപ്പ്, എച്ച് ഡി ക്യാമറ, 2 ഇലക്‌ട്രോ സര്‍ജിക്കല്‍ യൂണിറ്റ്, ഒരു പോര്‍ട്ടബിള്‍ യുഎസ്ജി ഡോപ്ലര്‍ മെഷീന്‍, 3 ടെലസ്‌കോപ്പ് 30 ഡിഗ്രി എന്നിവയ്ക്കും തുകയനുവദിച്ചു.

മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നവീകരണത്തിനും സേവനങ്ങള്‍ നല്‍കുന്നതിനുമായി 1.06 കോടി രൂപയും തലശേരി താലൂക്ക് ആശുപത്രിയില്‍ റാമ്പിന്റെ നവീകരണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

തണ്ണീർക്കൊമ്പന്റെ ജഡത്തിനൊപ്പം ഫോട്ടോഷൂട്ട്; വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ പരാതി

Published

on

By

തണ്ണീർക്കൊമ്പന്റെ ജഡത്തിനൊപ്പം നിന്ന് ഫോട്ടോഷൂട്ട് നടത്തിയ കേരള വനം വകുപ്പിലെ 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത്‌ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടന വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോക്ക് പരാതി നൽകി.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണ്. രണ്ടു വട്ടം മയക്കുവെടി ഏറ്റതും വെള്ളം പോലും നിഷേധിക്കപ്പെട്ടതുമായ ഒരു ജീവി പാതിരാത്രിയിൽ ലോറിയിൽ തന്നെ ഹൃദയം പൊട്ടി മരിച്ചപ്പോൾ സൂര്യപ്രകാശത്തിൽ ആ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ നേരം വെളുക്കുന്നത് കാത്തുനിൽക്കുകയായിരുന്നു കേരള വനം വകുപ്പ് ജീവനക്കാരെന്ന് ആനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി എയ്ഞ്ചൽസ് നായർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Automobile

സംസ്ഥാനത്ത് ഡ്രൈവിം​ഗ് ലൈസൻസിനുള്ള നടപടിക്രമങ്ങൾ അടിമുടി മാറുന്നു

Published

on

By

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റങ്ങൾ വരുത്താൻ ​ഗതാ​ഗതവകുപ്പ് ആലോചിക്കുന്നു. ഇത് സംബന്ധിച്ച് പഠിച്ച് പരിഷ്‌ക്കാരങ്ങൾ നിർദേശിക്കാൻ പത്തംഗകമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ അധ്യക്ഷനായ കമ്മിറ്റിയോട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങൾക്ക് നിർദ്ദേശം നൽകിയത്.

Continue Reading

Crime

ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജി തള്ളി

Published

on

By

ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നു എന്നും കാണിച്ച് നൽകിയ ലൈലയുടെ ജാമ്യഹർജിയിൽ നേരത്തേ വാദം പൂർത്തിയായിരുന്നെങ്കിലും വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാ​ദം കണക്കിലെടുത്താണ് ജസ്റ്റിസ് സോഫി തോമസിന്റെ നടപടി. എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത്‌ സംസ്കരിച്ചെന്നാണ് കേസ്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.