Connect with us

Kerala

‘ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കും’: ഗവര്‍ണര്‍

Published

on

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓ‌ർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ വെട്ടാൻ ഓ‌ർ‍ഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ; അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭാസമ്മേളനത്തിന്‍റെ തിയതിയിൽ ധാരണയുണ്ടാക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓ‌ർ‍ഡിനൻസിന്‍റെ പ്രസക്തിയില്ലാതാകും. സഭാസമ്മേളനം വിളിക്കും മുമ്പ് ഓ‌ർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണര്‍ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ബില്ലിന്‍റെ കാര്യത്തിൽ പലതരത്തിലുള്ള നിയമോപദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

ടി.പി ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് കെ.കെ രമ എംഎല്‍എ

Published

on

By

കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കല്‍കൂടി പുറത്തുവരുന്നതെന്നും അവർ വ്യക്തമാക്കി. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്.

“സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.”

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയില്‍ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Continue Reading

Business

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടി നല്‍കും: കിഫ്ബി

Published

on

By

മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന് മറുപടിയുമായി ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു. ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറെന്നും കിഫ്ബി സിഇഒ ഹാജരാകില്ല; പകരം ഫിനാൻസ് ഡിജിഎം ഹാജരാകും. തൽക്കാലം ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു.

Continue Reading

Automobile

ആറ്റുകാൽ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

Published

on

By

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്‌പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെട്ട് 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.