Connect with us

International

ഇന്ത്യ ജി-20 അധ്യക്ഷപദവിയില്‍, ഇത് ചരിത്രമുഹൂര്‍ത്തം

Published

on

വികസിതരാജ്യങ്ങളുടെയും വികസ്വരരാജ്യങ്ങളുടെയും കൂട്ടായ്മയായ ജി-20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതൽ ആരംഭിക്കും. പുതിയ പദവി ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്നുമുതൽ സജീവമാവും. ഇന്ത്യ അടുത്ത വർഷം നവംബറിൽ ബ്രസീലിനാണ് അധ്യക്ഷപദം കൈമാറുക.

അടുത്ത വർഷവും ജി-20യുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യ വരുന്നതിന് പിന്തുണ നൽകുമെന്ന് അമേരിക്ക അറിയിച്ചു. ഭക്ഷ്യപ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ കണക്കിലെടുത്ത് അടുത്ത വർഷവും ജി-20യുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യ തുടരുന്നതിന് അമേരിക്കയുടെ പിന്തുണയുണ്ടാവുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന ജീൻ പിയറി മാധ്യമങ്ങളോട് പറഞ്ഞു.

വടക്കുകിഴക്കിന്റെ സാംസ്‌കാരികത്തനിമ പ്രദർശിപ്പിക്കുന്ന ഹോൺബിൽ ഉത്സവത്തോടെയാണ് ജി-20 അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട ആഘോഷം ആരംഭിക്കുന്നത്. കിസാമയിലെ നാഗാ പൈതൃകഗ്രാമത്തിൽ വ്യാഴാഴ്ച മുതൽ ഡിസംബർ 10 വരെയാണ് ഉത്സവം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച 100 ദേശീയ സ്മാരകങ്ങളിൽ ജി-20 ലോഗോ പ്രകാശനം ചെയ്യും. ഇവയുടെ പശ്ചാത്തലത്തിൽ സെൽഫി മത്സരവും സംഘടിപ്പിക്കും.

ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ അധ്യക്ഷപദവി ഏറ്റെടുത്തത്. ജി-20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉൾക്കൊള്ളലും എല്ലാ വെത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കർമ്മപദ്ധതി നടപ്പാക്കലുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ ജി-20 അധ്യക്ഷസ്ഥാനം കർമ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന നരേന്ദ്രമോദി റഷ്യ-ഉക്രൈൻ സംഘർഷം അവസാനിപ്പിയ്ക്കാൻ ജി-20 അധ്യക്ഷൻ എന്ന നിലയിൽ ഇടപെടുമെന്നാണ് സൂചന. അതേസമയം കഴിഞ്ഞ മാസം നടന്ന ജി-20 വേദിയിൽ സമാധാനത്തിനായുള്ള സന്ദേശം പങ്കുവച്ച ഇന്ത്യ യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാട് ലോകരാജ്യങ്ങൾക്കുമുന്നിൽ ആവർത്തിച്ചു. സന്ദേശത്തിൽ യുക്രൈനിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

 

#international #world #india #G20Summit #NarendraModi #PrimeMinister #brazil #american #usa #media #Naga #logo #indonesia #russia #ukrainian

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Automobile

കെ-റെയിൽ ജീവനക്കാർക്ക്‌ അഞ്ചുമാസമായി ശമ്പളമില്ല

Published

on

By

സിൽവർലൈൻ പദ്ധതിയുടെ സർവ്വേ നടപടികൾക്കായി റവന്യൂ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിച്ച 205 ജീവനക്കാർക്ക് കഴിഞ്ഞ അഞ്ചുമാസമായി ശമ്പളമില്ല. 2023 ഓഗസ്റ്റ് മുതലുള്ള ശമ്പളമാണ് ഇവർക്ക് ലഭിക്കാനുള്ളത്.

2021-ലാണ് 11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി ഈ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയോഗിച്ചത്. ഏതുസ്ഥാപനങ്ങൾക്ക് വേണ്ടിയാണോ സേവനം അനുഷ്ഠിക്കുന്നത് അവരാണ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കേണ്ടത്. സിൽവർ ലൈൻ മുടങ്ങിയതോടെ ഇവരെ കിഫ്ബിയുടേത് ഉൾപ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചെങ്കിലും തുടരനുമതിക്കായുള്ള അതത് ഓഫീസുകളുടെ അപേക്ഷ ധനവകുപ്പ് നിരസിച്ചു.

കെ-റെയിൽ പദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്-കിഫ്ബി എന്ന പേരുതന്നെയാണ്.

Continue Reading

Education

താൻ ഇക്കോസെക്ഷ്വലെന്ന് തുറന്നുപറഞ്ഞ് യുവതി

Published

on

By

ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമല്ല, ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും ലൈം​ഗിക അഭിനിവേശം തോന്നാം. ആണിനോടും പെണ്ണിനോടും ഒരുപോലെ ലൈം​ഗികവികാരമുയരുന്നവരുമുണ്ട്. ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ് സോഞ്ച സെമിനോവ എന്ന ബ്രിട്ടീഷ് യുവതി. ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ ഈ 45കാരിക്ക് ഒരു ഓക് മരത്തോടാണ് പ്രണയം.

കഴിഞ്ഞ വർഷമാണ് യുവതി മരത്തോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞത്. ഒരു പങ്കാളിയിൽ താൻ തേടിയിരുന്നത് എന്താണോ അതേ പ്രണയമാണ് ഈ ഓക്കുമരത്തോടുള്ള പ്രണയത്തിൽ കിട്ടുന്നതെന്നാണ് സോഞ്ച പറയുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. താനൊരു ഇക്കോസെക്ഷ്വൽ ആണെന്നും ഈ ഓക് മരം കാമുകനാണെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

Continue Reading

International

മലയാളികൾ സ്ഥിരം സാന്നിധ്യമല്ലാത്ത ഏകരാജ്യം ഉത്തരകൊറിയ

Published

on

By

35 ലക്ഷം കേരളീയർ പ്രവാസജീവിതം നയിക്കുന്നു എന്ന് ഒടുവിൽ നടന്ന കുടിയേറ്റസർവേ വ്യക്തമാക്കുന്നു. ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരംസാന്നിധ്യമായ മലയാളികൾ സ്ഥിരം സാന്നിധ്യമല്ലാത്ത ഏക രാജ്യം ഉത്തരകൊറിയയാണ്. നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വത്തിക്കാനിൽ 177 മലയാളികളുണ്ട്. ഇപ്പോൾ സംഘർഷഭൂമിയായ പലസ്തീനിലും പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകൾ. ഉത്തര കൊറിയയിൽ മാത്രം മലയാളികൾ ദീർഘകാലം താമസിക്കുന്നില്ല.

കർശന നിയമങ്ങളുള്ള ഉത്തരകൊറിയയിൽ മലയാളികളെ സ്ഥിരതാമസക്കാരായി കാണാനാവില്ലെങ്കിലും പലപ്പോഴും മലയാളികൾ ഇവിടേക്ക് സന്ദർശകരായി എത്തുന്നുണ്ട്. കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യമുള്ള കേരളത്തിലെ ചില സംഘടനാ പ്രവർത്തകരും ഉത്തരകൊറിയയിൽ അതിഥികളായെത്തിയിട്ടുണ്ട്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.